Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ ഇന്ന്​...

ഗവർണർ ഇന്ന്​ ഡൽഹിക്ക്​; ഓർഡിനൻസിൽ നിലപാട്​ വൈകും

text_fields
bookmark_border
Governor
cancel

തി​രു​വ​ന​ന്ത​പു​രം: ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന്​ ഗ​വ​ർ​ണ​റെ നീ​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ്​ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കെ അ​തി​ൽ ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്​ വൈ​കും. അ​ടു​ത്ത പ​ത്ത്​ ദി​വ​സം ഗ​വ​ർ​ണ​ർ കേ​ര​ള​ത്തി​ലു​ണ്ടാ​കി​ല്ല. ശ​നി​യാ​ഴ്ച ഡ​ൽ​ഹി​ക്ക്​ പോ​കു​ന്ന അ​ദ്ദേ​ഹം ന​വം​ബ​ർ 20നാ​ണ്​ മ​ട​ങ്ങി​യെ​ത്തു​ക. ഇ​തി​നു​ശേ​ഷ​മേ ഗ​വ​ർ​ണ​ർ നി​ല​പാ​ടെ​ടു​ക്കാ​ൻ​ സാ​ധ്യ​ത​യു​ള്ളൂ. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ഓ​ർ​ഡി​ന​ൻ​സ്​ വെ​ള്ളി​യാ​ഴ്ച വൈ​കും​വ​രെ​യും രാ​ജ്​​ഭ​വ​നി​ലെ​ത്തി​യി​ല്ല. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും പ​രി​ശോ​ധ​ന​യും അം​ഗീ​കാ​ര​വും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ്​ വൈ​കി​യ​ത്. ഉ​ട​ൻ രാ​ജ്​​ഭ​വ​ന്​ കൈ​മാ​റു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​ണ്.

ന​വം​ബ​ർ 15ന്​ ​ഇ​ട​ത്​ മു​ന്ന​ണി ഗ​വ​ർ​ണ​ർ​ക്കെ​തി​രെ രാ​ജ്​​ഭ​വ​ൻ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സം ഗ​വ​ർ​ണ​ർ ത​ല​സ്ഥാ​ന​ത്ത്​ ഉ​ണ്ടാ​കി​ല്ല. അ​തേ​സ​മ​യം ഓ​ർ​ഡി​ന​ൻ​സ്​ രാ​ഷ്ട്ര​പ​തി​ക്ക​യ​ക്കു​മെ​ന്ന്​ ഗ​വ​ർ​ണ​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ ബി​ല്ലാ​യി കൊ​ണ്ടു​വ​ന്ന്​ പാ​സാ​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ർ ആ​ദ്യം നി​യ​മ​സ​ഭ ചേ​രാ​നാ​ണ്​ സ​ർ​ക്കാ​ർ ധാ​ര​ണ. അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം മി​ക്ക​വാ​റും നി​യ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കും. ഓ​ർ​ഡി​ന​ൻ​സ്​ ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​ന്ന​ത്​ നീ​ട്ടി​യാ​ലും രാ​ഷ്​​ട്ര​പ​തി​ക്ക്​ വി​ട്ടാ​ലും ബി​ൽ നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​തെ പി​ടി​ച്ചു​വെ​ച്ചാ​ൽ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governorordinance
News Summary - Governor to Delhi today; The position on the ordinance will be delayed
Next Story