Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലസംരക്ഷണത്തിനായി...

ജലസംരക്ഷണത്തിനായി ​​പ്രതിജ്ഞയെടുക്കണം –ഗവർണർ

text_fields
bookmark_border
ജലസംരക്ഷണത്തിനായി ​​പ്രതിജ്ഞയെടുക്കണം –ഗവർണർ
cancel

തിരുവനന്തപുരം: കേരളത്തിൽ ഒരോ മലയാളിയും ജലസംരക്ഷണത്തിനായി പ്രതിജ്ഞയെടുക്കണമെന്ന്​ ഗവർണർ പി.സദാശിവം തിരുവനന്തപുരത്ത്​ നടന്ന റിപ്പബ്ലിക്​ ദിന സ​േന്ദശത്തിലായിരുന്നു ഗവർണറുടെ ആഹ്വാനം. സംസ്​ഥാനത്തെ ഹരിത കേരളം പദ്ധതി കൃഷിയുടെ പുനരുജ്ജീവനത്തിന്​ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മേജർ അംബരീഷ്​ മഹന്ദെ നേതൃത്വം നൽകി. ആർമി, എയർ ഫോഴ്​സ്,​ ബി.എസ്​.എഫ്​ എന്നിവക്ക്​ പുറമെ കേരള പൊലീസിൻറെ വിവിധ യണിറ്റുകളും സ്​റ്റുഡൻസ്​ കേഡറ്റ്​ പൊലീസ്​ എന്നിവരും മാർച്ചിൽ അണിനിരന്നു.

മറ്റ്​ ജില്ലാ ആസ്​ഥാനങ്ങളിൽ മന്ത്രിമാരാണ്​ പതാക ഉയർത്തിയത്​. കൊല്ലം ലാൽബഹദൂർ സ്​റ്റേഡിയത്തിൽ മന്ത്രി പി. തിലോത്തമൻ പതാക ഉയർത്തി സല്യൂട്ട്​ സ്വീകരിച്ചു. പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ആലപ്പുഴയിൽ മാത്യു.ടി. തോമസും പതാക ഉയർത്തി. കോട്ടയത്ത്​ മന്ത്രി ജി. സുധാകരനും ഇടുക്കിയിൽ മന്ത്രി എം.എം മണിയും കൊച്ചിയിൽ തോമസ്​ ​െഎസക്കും സല്യൂട്ട്​ സ്വീകരിച്ചു.

കോഴിക്കോട്​ വിക്രം മൈതാനത്ത്​ മന്ത്രി വി.എസ്​ സുനിൽ കുമാർ സല്യൂട്ട്​ സ്വീകരിക്കുന്നു
 
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തൃശൂരിലും എ.കെ ബാലൻ പാലക്കാടും ടി.പി രാമകൃഷ്​ണൻ മലപ്പുറത്തും ദേശീയ പതാക ഉയർത്തി. കോഴിക്കോട്​ മന്ത്രി വി.എസ്​ സുനിൽ കുമാറും വയനാട്ടിൽ കെ.ടി ജലീലും കണ്ണൂരിൽ എ.കെ ശശീന്ദ്രനും കാസർകോട്​  ഇ. ചന്ദ്രശേഖരനും സല്യൂട്ട്​ സ്വീകരിച്ചു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day
News Summary - governor speeches republic day
Next Story