തന്നെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവര്‍ണര്‍
text_fieldsതിരുവനന്തപുരം: തന്നെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ക്കെതിരായ സി.പി.എം വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ആർക്കും ആരെയും വിമർശിക്കാം. പക്ഷേ തന്നെ സമ്മർദത്തിലാക്കാനാകില്ല. നിയമസഭയെ താൻ ബഹുമാനിക്കുന്നു. എന്നാൽ ഭരണഘടനയും നിയമവും അനുസരിച്ചുമാത്രമേ തനിക്കുമുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ.
കണ്ണൂർ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്‍ ചൊവ്വാഴ്ച നിയമസഭയുടെ പരിഗണനയിൽ എത്താനിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം. വൈസ് ചാൻസലർ നിർണയത്തിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ വ്യാഴാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

