ഗവർണറെ തിരിച്ചുവിളിക്കൽ പ്രമേയം: നോട്ടീസ് തള്ളി
text_fieldsതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് തള്ളി. സർക്കാറിെൻറ കടുത്ത എതിർപ്പിനെ തുടർന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനായ കാര്യോപദേശകസമിതിയോഗം ചട്ടം 130 പ്രകാരം സമർപ്പിച്ച നോട്ടീസ് തള്ളിയത്. നോട്ടീസ് തള്ളിയതിന് പിന്നിൽ സർക്കാറും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണെന്നും ഇൗ ആവശ്യം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.
തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിഞ്ഞശേഷമാണ് കാര്യോപദേശക സമിതി യോഗം ചേർന്നത്. നോട്ടീസിനോട് സ്പീക്കർ അനുഭാവപൂർണമായ നിലപാടെടുത്തെങ്കിലും പ്രായോഗികമായും നിയമപരമായും പ്രതിപക്ഷ നേതാവിെൻറ ആവശ്യം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തു. ചട്ടപ്രകാരമല്ല, കീഴ്വഴക്കമില്ല, രാഷ്ട്രീയനീക്കമാണ് ഇതിന് പിന്നിൽ, സഭാസമ്മേളന കാര്യങ്ങൾ േനരത്തേതന്നെ നിശ്ചയിച്ചതിനാൽ ഇതിനായി ചെലവിടാൻ കൂടുതൽ സമയമില്ല എന്നീ കാരണങ്ങൾ പറഞ്ഞാണ് നോട്ടീസിനെ സർക്കാർ എതിർത്തത്.
ഇത്തരമൊരു കീഴ്വഴക്കം കേരള നിയമസഭയിൽ ഇല്ലെന്ന് പാര്ലമെൻററികാര്യമന്ത്രികൂടിയായ നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞു. മന്ത്രി ബാലൻ പറഞ്ഞ നിലപാടാണ് സര്ക്കാറിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. എന്നാൽ നോട്ടീസ് തള്ളിയതിൽ കടുത്ത വിയോജിപ്പാണ് പ്രതിപക്ഷം ഉന്നയിച്ചത്. നോട്ടീസ് പരിഗണിച്ച സ്പീക്കറുടെ നടപടിയെ സർക്കാർ പ്രതിനിധികൾ വിമർശിച്ചു. വാദപ്രതിവാദങ്ങളും നടന്നു. ചട്ടപ്രകാരം തന്നെയാണ് നോട്ടീസ് നൽകിയതെന്നും ഇല്ലെന്നുപറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
