Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ​ഗോ​പി​നാ​ഥ്​...

ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന് ക​ണ്ണൂ​ർ വി.​സി പ​ദ​വി​യി​ൽ പു​ന​ർ​നി​യ​മ​നം; സെ​ർ​ച്ച്​ ക​മ്മി​റ്റി പി​രി​ച്ചു​വിട്ടു

text_fields
bookmark_border
ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന് ക​ണ്ണൂ​ർ വി.​സി പ​ദ​വി​യി​ൽ പു​ന​ർ​നി​യ​മ​നം; സെ​ർ​ച്ച്​ ക​മ്മി​റ്റി പി​രി​ച്ചു​വിട്ടു
cancel

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ദി​വ​സം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ​ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​​ന്​ വി.​സി പ​ദ​വി​യി​ൽ പു​ന​ർ​നി​യ​മ​നം ന​ൽ​കി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ്​ പു​ന​ർ​നി​യ​മ​നം. ഇ​തോ​ടെ പു​തി​യ വി.​സി നി​യ​മ​ന​ത്തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​ക​യും സെ​ർ​ച്ച്​ ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്​​തു. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ ഒ​രു വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ ര​ണ്ട്​ ത​വ​ണ​യാ​യി എ​ട്ട്​ വ​ർ​ഷ​ത്തേ​ക്ക്​ നി​യ​മ​നം ന​ൽ​കു​ന്ന​ത്. 2025 ന​വം​ബ​ർ​വ​രെ ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്​ വി.​സി പ​ദ​വി​യി​ൽ തു​ട​രാ​നാ​കും. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല ആ​ക്​​ട്​ നി​ല​വി​ൽ വ​രും​മു​മ്പ്​ ഒാ​ർ​ഡി​ന​ൻ​സ്​ പ്ര​കാ​രം പ്ര​ഫ. എം.​എം. ഗ​നി​യെ മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക് ആ​ദ്യ​ വൈ​സ് ​ചാ​ൻ​സ​ല​റാ​യി നി​യ​മി​ക്കു​ക​യും പി​ന്നീ​ട്​ മൂ​ന്നു​വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച​തു​മാ​ണ്​ ​ഇ​തി​ന്​ മു​മ്പു​ള്ള ഏ​ക കീ​ഴ്​​വ​ഴ​ക്കം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തി​യ വി.​സി​യെ നി​യ​മി​ക്കു​ന്ന​തി​ന്​ സെ​ർ​ച്ച്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. വി.​സി പ​ദ​വി​യി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കാ​നു​ള്ള അ​പേ​ക്ഷ ഇൗ ​മാ​സം 30വ​രെ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രി​ക്കെ​യാ​ണ്​ സ​ർ​ക്കാ​ർ സെ​ർ​ച്​ ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​ന്ന​തും നി​ല​വി​ലു​ള്ള വി.​സി​ക്ക്​ പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​തും. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​െൻറ ഭാ​ര്യ​ക്ക് മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​തെ​ സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന്​ വൈ​സ് ​ചാ​ൻ​സ​ല​ർ അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. ഇ​ത്​ വി​വാ​ദ​ത്തി​ലാ​യി​രി​ക്കെ​യാ​ണ്​ വി.​സി​ക്ക്​ സ​ർ​ക്കാ​ർ ശി​പാ​ർ​ശ​യി​ൽ പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​ത്. രാ​ഗേ​ഷി​െൻറ ഭാ​ര്യ​ക്ക്​ വ​ഴി​വി​ട്ട്​ നി​യ​മ​നം ന​ൽ​കു​ന്ന​തി​െൻറ പാ​രി​തോ​ഷി​ക​മാ​ണ്​ വി.​സി​ക്ക്​ പു​ന​ർ​നി​യ​മ​നം ന​ൽ​കി​യ​തെ​ന്ന​ ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​ക്​​ട്​ പ്ര​കാ​രം വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ ഒ​രു​ത​വ​ണ പു​ന​ർ​നി​യ​മ​ന​ത്തി​ന്​ വ്യ​വ​സ്ഥ​യു​ണ്ട്. എ​ന്നാ​ൽ, ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്​ പ്രാ​യ​പ​രി​ധി ക​വി​ഞ്ഞെ​ന്ന വി​വാ​ദം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല ആ​ക്​​ട്​ പ്ര​കാ​രം വി.​സി​യാ​യി നി​യ​മി​ക്കു​ന്ന​യാ​ൾ​ക്ക്​ 60 വ​യ​സ്സ്​​ ക​വി​യാ​ൻ പാ​ടി​ല്ല. 2020 ഡി​സം​ബ​ർ 19ന്​ ​ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന് 60 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​ക്​​ടി​ൽ വൈ​സ്​ ചാ​ൻ​സ​ല​റു​ടെ പു​ന​ർ​നി​യ​മ​ന​ത്തി​ന്​ പ്രാ​യ​പ​രി​ധി നി​ഷ്​​ക​ർ​ഷി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VC Appointmentkannur university
News Summary - Governor reappoints Kannur University VC Gopinath Raveendran for a second term
Next Story