ഭാരതമാതാവും ഗുരുപൂജയും രക്തത്തിലലിഞ്ഞ സംസ്കാരം, രാഷ്ട്രീയ സങ്കല്പങ്ങളല്ല –ഗവര്‍ണര്‍
text_fieldsഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
കോഴിക്കോട്: ഭാരതമാതാവും ഗുരുപൂജയും രാഷ്ട്രീയമായ സങ്കല്പങ്ങളല്ലെന്നും അത് രക്തത്തിലലിഞ്ഞ സംസ്കാരമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോഴിക്കോട് കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന്റെ നാലാം ദിവസത്തെ സര്‍ഗസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരികമായി ഏറെ ഔന്നത്യം പുലര്‍ത്തുന്ന കേരളത്തില്‍ ചില സ്കൂളുകളില്‍ ഗുരുപൂജയെ എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഭാരതമാതാവിനെയും ഗുരുപൂജയെയും തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ ശബരിമല അയ്യപ്പന്റെ ഭക്തരായി നടിക്കുകയാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് മാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ എല്ലാ രംഗങ്ങളിലും സ്വദേശി സങ്കല്പം ഉണ്ടായാല്‍ മാത്രമേ ഭാരതം വികസിതമാവുകയുള്ളൂ. ആര്.എസ്.എസിന്റെ ഭാഗമാണെന്നും സ്വയംസേവകനാണെന്നും പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. വിനീത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

