Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർക്കെതിരായ പ്രമേയം...

ഗവർണർക്കെതിരായ പ്രമേയം കാര്യോപദേശകസമിതിക്ക്​ തിരിച്ചയക്ക​ണമെന്ന പ്രമേയം സഭ തള്ളി

text_fields
bookmark_border
pinarayi-and-governor
cancel

തിരുവനന്തപുരം: ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയം കാര്യോപദേശകസമിതിക്ക്​ തിരിച്ചയക ്കണമെന്ന ​പ്രതിപക്ഷ നേതാവ്​ രമേ​ശ്​ ചെന്നിത്തലയുടെ ഉപക്ഷേപം നിയമസഭ വോട്ടിനിട്ട്​ തള്ളി. ഗവർണറെ തിരിച്ചുവിള ിക്കണമെന്ന പ്രമേയത്തിന്​ സമയം അനുവദിക്കേണ്ടതില്ലെന്ന കാര്യോപദേശകസമിതി റിപ്പോർട്ട്​ സഭ ​വോട്ടിനിട്ട്​ അ ംഗീകരിക്കുകയും ചെയ്​തു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ അഭിപ്രായം പറഞ്ഞതിന്​ ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിലേക്ക്​ പോകേണ്ടതില്ലെന്ന്​ ഉപക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്​ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാറിനുള്ള വീക്ഷണം, അവരെക്കാളും ശക്തമായി അവരുടെ വക്താവ്​ എന്ന നിലയിൽ ഗവർണർ സംസാരിക്കുന്നു. കേരളത്തിൽ ആരുമിത്​​ അംഗീകരിക്കുന്നില്ല. നിയമസഭ പാസാക്കിയ ​പ്രമേയത്തെ തള്ളിയതും അംഗീകരിക്കുന്നില്ല. സ്​പീക്കർതന്നെ ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടുണ്ട്​. അഭിപ്രായം പറഞ്ഞു എന്നതി​​െൻറ പേരിൽ ഗവർണറെ തിരിച്ചുവിളിക്കാമോ എന്നതാണ്​ പ്രശ്​നം.

ഗവർണർ പറഞ്ഞ അഭിപ്രായങ്ങളിൽ കൃത്യമായ അഭിപ്രായം പറയുകയും അതൃപ്​തി രേഖപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. അതി​​െൻറ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിലേക്ക്​ പോകുന്നത്​ ഭംഗിയല്ല. ഗവർണർ പ​ദവി ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രതിപക്ഷനേതാവും പ്രതിപക്ഷവുമാണ്​ സംസ്​ഥാനത്തുള്ളത്​. മന്ത്രിസഭ അംഗീകരിച്ചുനൽകുന്ന കാര്യങ്ങൾക്ക്​ അംഗീകാരം നൽകാനുള്ള പദവിയാണ്​ ഗവർണർ സ്​ഥാനം. ഒാർഡിനൻസ്​ ഒപ്പിടരുതെന്ന്​ ഗവർണറോട്​ പ്രതിപക്ഷ നേതാവ്​ ആവശ്യപ്പെട്ടത്​ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗവർണർ പദവി ദുരുപയോഗം ചെയ്​തത്​ കോ​ൺഗ്രസാണ്​. കോൺഗ്രസി​​െൻറ പഴയ നിലപാട്​ ഇപ്പോൾ വർഗീയത ചേർത്ത്​ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമേയം തള്ളിയതിലൂടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മി​​െൻറയും ഇരട്ടമുഖമാണ്​ പുറത്തുവന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട കുതന്ത്രങ്ങൾ കേരള ജനത തിരിച്ചറി​െഞ്ഞന്ന്​ ​ മുഖ്യമന്ത്രി മനസ്സിലാക്കണം. കേരള ജനങ്ങളുടെ മനസ്സിൽനിന്ന്​ ആരിഫ്​ മുഹമ്മദ് ​ഖാൻ എന്ന ഗവർണറുടെ സ്​ഥാനം നഷ്​ടപ്പെട്ടിരിക്കുന്നു. ഗവർണറെ പിൻവലിക്കണമെന്ന പ്രമേയത്തെ എതിർക്കുന്നതിലൂടെ സി.പി.എമ്മിന്​ നാളെ കനത്ത വില നൽകേണ്ടിവരും. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത്​ നിയമസഭ പാസാക്കിയ പ്രമേയത്തെ പൊതുവേദികളിൽ തള്ളിപ്പറഞ്ഞതുവഴി സഭയുടെ നിലവാരത്തെയും അന്തസ്സിനെയുമാണ്​ ഗവർണർ ചോദ്യം ചെയ്​തതെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayi vijyanmalayalam newskerala government Vs Kerala governorkerala assembly news
News Summary - Governor not officially opposed anti CAA motion by Kerala assembly -Kerala news
Next Story