വിഭജന ഭീതി ദിനം ആഘോഷിക്കണം; വിവാദ സർക്കുലറുമായി ഗവർണർ
text_fieldsന്യൂഡൽഹി: വിഭജന ഭീതി ദിനം ആഘോഷിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. വൈസ് ചാൻസിലർമാർക്കാണ് ഗവർണർ നിർദേശം നൽകിയത്. ആഗസ്റ്റ് 14ന് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് ആഹ്വാനം.
2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ വർഷം യു.ജി.സിയും സമാനമായ നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിർദേശം. ഗവർണർ നിലവിൽ നൽകിയ നിർദേശപ്രകാരം വൈസ്ചാൻസിലർമാരും വിദ്യാർഥികളും അധ്യാപകരും ആഘോഷത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സർവകലാശാലകൾക്ക് വിഷയത്തില്‍ സെമിനാറുകൾ സംഘടിപ്പിക്കാം. വിഭജനത്തിൻ്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സർവകലാശാലകളോട് ആക്ഷൻ പ്ലാൻ നൽകാൻ ചാൻസലര്‍ സർക്കുലറിൽ നിര്‍ദേശിക്കുന്നു.
വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാന്‍ സാധിക്കില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ആഗസ്ത് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ൽ എക്സിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

