Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല

text_fields
bookmark_border
pinarayi arif khan 9867
cancel
camera_alt

സൂചന ചിത്രം 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ക്രിസ്​മസ്​ വിരുന്നിന്​​ ഗവർണറെ ക്ഷണിച്ചില്ല. ചൊവ്വാഴ്ച ഉച്ചക്ക്​ തിരുവനന്തപുരം മാസ്കറ്റ്​​ ഹോട്ടലിലാണ്​ മുഖ്യമന്ത്രിയുടെ സൽക്കാരം​. ഗവർണർ കഴിഞ്ഞ ദിവസം നടത്തിയ ക്രിസ്മസ്​ വിരുന്നിന്​​ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും പ​​ങ്കെടുത്തിരുന്നില്ല. സർക്കാറും ഗവർണറും തമ്മിൽ കടുത്ത ഭിന്നത തുടരുന്നതിനിടെയാണിത്​.

ഡൽഹിയിലുള്ള ഗവർണർ ചൊവ്വാഴ്ച കോഴിക്കോട്ടെത്തും. തിങ്കളാഴ്ച വൈകീട്ട്​ വരെ ക്രിസ്​മസ്​ വിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള സർക്കാർ കത്ത്​ രാജ്​ഭവനിൽ ലഭിച്ചിട്ടില്ലെന്നാണ്​ വിവരം. സാധാരണ ഗവർണറെ ക്ഷണിക്കുമ്പോൾ തീയതി നേരത്തേ അറിയിക്കാറുണ്ട്​. ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ല. ഔദ്യോഗിക പരിപാടിയല്ലെന്ന വിശദീകരണം സർക്കാർ വൃത്തങ്ങൾ നൽകുന്നു. മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും മതമേലധ്യക്ഷരെയും ചടങ്ങിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi vijayan
News Summary - Governor is not invited to the Chief Minister's Christmas party
Next Story