Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ: കോൺഗ്രസ്...

ഗവർണർ: കോൺഗ്രസ് നിലപാട് അപകടകരമെന്ന് ഐ.എൻ.എൽ

text_fields
bookmark_border
inl 86576
cancel

കോ​​​​ഴി​​​​ക്കോ​​​​ട്: ഇ​ട​തു​മു​​ന്ന​ണി സ​ർ​ക്കാ​റി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നും ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തെ കേ​ര​ള​ത്തി​​ൽ അ​ടി​ച്ചേ​ൽ​പി​ക്കാ​നു​മു​ള്ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ജ​നാ​ധി​പ​ത്യവി​രു​ദ്ധ നീ​ക്ക​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട് നി​ഗൂ​ഢ​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി കുറ്റപ്പെടുത്തി.

സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ ആ​വ​ശ്യ​വും ആ​ർ.​എ​സ്.​എ​സ് ശാ​ഖ​ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത​വ​രാ​ണ് ത​ങ്ങ​ളെ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ തു​റ​ന്നു​പ​റ​ച്ചി​ലും രാ​ജ്ഭ​വ​നും ഇ​ന്ദി​ര ​ഭ​വനും ത​മ്മിലെ അ​ന്ത​ർ​ധാ​ര​യാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്. യു.​ഡി.​എ​ഫി​ലെ മു​സ്‍ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ വിഷയത്തിൽ ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡോ. ​എ.​എ. അ​മീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​ഹം​സ ഹാ​ജി, എം.​എം. മാ​ഹീ​ൻ, മൊ​യ്തീ​ൻകു​ഞ്ഞി ക​ള​നാ​ട്, എം.​എം. സു​ലൈ​മാ​ൻ, അ​ഷ്റ​ഫ​ലി, ഒ.​ഒ. ശം​സു, എം. ​ഇ​ബ്രാ​ഹിം, ജി​യാ​ഷ് ക​രീം, സി.പി. അ​ൻ​വ​ർ സാ​ദാ​ത്ത്, എ.​പി. മു​സ്ത​ഫ, എ​സ്.​എം. ബ​ഷീ​ർ, നി​ഷ വി​നു, ഹ​സീ​ന ടീ​ച്ച​ർ, ഫാ​ദി​ൽ അ​മീ​ൻ, അ​ഡ്വ. ഷമീർ, അ​സീ​സ് ക​ട​പ്പു​റം, ഹ​മീ​ദ് ഹാ​ജി, സി​റാ​ജ് ത​യ്യി​ൽ, സി.​എ​ച്ച്. ഹ​മീ​ദ്, സ​മ​ദ് ത​യ്യി​ൽ, മു​ഹ​മ്മ​ദ് ചാ​മ​ക്കാ​ല, ന​ജീ​ബ് കൊ​ച്ചി, പി.​ടി. ഷാ​ജി, നി​സാ​ർ നൂ​ർ മ​ഹ​ൽ, എ.​ടി. ഇ​ബ്രാ​ഹിം, ഹ​ബീ​ബു​ല്ല ആ​ല​പ്പു​ഴ, നി​സാം കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ സ്വാ​ഗ​ത​വും എം.​എ. ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernorINL
Next Story