Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടുടുത്ത്​ ഗവർണർ;...

മുണ്ടുടുത്ത്​ ഗവർണർ; മലയാളികൾക്കായി മലയാളത്തിൽ ഓണാശംസ

text_fields
bookmark_border
മുണ്ടുടുത്ത്​ ഗവർണർ; മലയാളികൾക്കായി മലയാളത്തിൽ ഓണാശംസ
cancel

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്നേഹസന്ദേശം ലോകമാകെ പരക്ക​ട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

"സമത്വവും ഒരുമയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ലകാലത്തിന്‍റെ ഓര്‍മ പുതുക്കുന്ന ഓണം ഓരോ മനസ്സിലും ഭവനത്തിലും ‍ഉത്സവത്തിന്‍റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഞാനാശംസിക്കുന്നു. ഓണത്തിന്‍റെ ഈണവും ‍‍‍സമ്പല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്നേഹസന്ദേശമായി ലോകമെങ്ങും പരക്കട്ടെ'' -ഗവര്‍ണര്‍ ആശംസിച്ചു.

രാജ്​ഭവനിൽ ഒരുക്കിയ പൂക്കളത്തിന്​ മുന്നിൽ നിന്ന്​ മലയാളത്തിൽ ഒാണാ​ശംസകൾ നേരുന്ന വിഡിയോയും ഗവർണർ പങ്കുവെച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governoronamonam2021
News Summary - Governor greets Malayalees
Next Story