'കരിങ്കൊടി കാണിച്ചവരെ തടയേണ്ടെന്ന് ആദ്യം പറഞ്ഞത് ഗവർണർ'
text_fieldsതിരുവനന്തപുരം: കണ്ണൂർ ചരിത്ര കോൺഗ്രസിൽ പ്ലക്കാർഡും കരിങ്കൊടിയുമേന്തി പ്രതിഷേധിച്ചവരെ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗവർണർ. കോൺഫറൻസിലെ ഗവർണറുടെ പ്രസംഗ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് സി.പി.എം അനുകൂല സമൂഹമാധ്യമ ഹാൻഡിലുകൾ കെ.കെ. രാഗേഷിനെതിരായ ഗവർണറുടെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.
'ദയവായി അവരെ തടസ്സപ്പെടുത്തരുത്. അവർ കരിങ്കൊടികൾ കാണിക്കട്ടെ. എനിക്കൊരു പ്രശ്നവുമില്ല. ഇവർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നതല്ലേയുള്ളൂ. ഷാബാനു കേസിനുശേഷം ഞാൻ ശാരീരികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്...' എന്ന് പ്രസംഗത്തിനിടെ ഗവർണർ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, ഇതിനിടെ സദസ്സിൽ ബഹളം രൂക്ഷമായ സാഹചര്യത്തിൽ 'നിങ്ങൾക്ക് കരിങ്കൊടി കാണിക്കണമെന്നുണ്ടെങ്കിൽ അതാകാം.
എന്നാൽ, നിങ്ങൾക്ക് അക്രമാസക്തമാകാനോ പ്രസംഗം തടസ്സപ്പെടുത്താനോ അവകാശമില്ലെ'ന്ന് ഗവർണർ പറയുന്നുണ്ട്. പിന്നാലെ പ്രതിഷേധം ശക്തമാകുന്നുണ്ട്. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരെ കെ.കെ. രാഗേഷ് തടഞ്ഞെന്നാണ് ഗവർണറുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

