Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൻെറ...

കേരളത്തിൻെറ വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കരുത് ​-ഗവർണർ

text_fields
bookmark_border
muhammed-arif-khan.
cancel

ആലപ്പുഴ: കേരളത്തിന്​ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യമാണ്​ ഉള്ളതെന്നും അത്​ നശിപ്പിക്കുന്ന നടപടികൾ ആരിൽ നിന്നും ഉണ്ടാകരുതെന്നും ചാൻസലർ കൂടിയായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. എം.ജി, സാങ്കേതിക സര്‍വകലാശാലകളിലെ മന്ത്രി കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം ഗവര്‍ണറുടെ ഓഫീസ് സ്​ഥിരീകരിച്ച സാഹചര്യത്തിൽ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നാണ്​ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്​. ​ഇതേക്കുറിച്ചുള്ള ചോദ്യത്തിന്​ റിപ്പോർട്ട്​ പഠിച്ച്​ വരികയാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം. അധികാരപരിധിക്ക്​ പുറത്തുള്ള നടപടിയാണ്​ എം.ജി. സർവകലാശാലയുടെ ഭാഗത്ത്​ നിന്നുണ്ടായതെന്ന്​ ഗവർണർ വ്യക്​തമാക്കി.

മാ​​ർ​​ക്ക് ദാ​​ന വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക്ക്​ തെ​​റ്റ് ബോ​​ധ്യ​​പ്പെ​​ട്ട​​താ​​യി ഗ​​വ​​ർ​​ണ​​ർ ഞ്ഞു. ഇതേ തു​​ട​​ർ​​ന്നാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദം റ​​ദ്ദാ​​ക്കാ​​ൻ ത​​യാ​​റാ​​യ​​ത്. ഇ​​തോ​​ടെ വി​​വാ​​ദം അ​​വ​​സാ​​നി​​ച്ചു. മാ​​ർ​​ക്ക്ദാ​​ന വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ തെ​​റ്റാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രു​​ടെ യോ​​ഗം 16ന് ​​വി​​ളി​​ച്ചി​​ട്ടു​​ണ്ട്. യോ​​ഗം ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യും. തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ ഇ​​പ്പോ​​ൾ പ​​റ​​യാ​​നാ​​കി​​ല്ല. മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗം ന​​ട​​ത്തി​​യ​​ത് സം​​ബ​​ന്ധി​​ച്ച സെ​​ക്ര​​ട്ട​​റി​​യു​​ടെ റി​​പ്പോ​​ർ​​ട്ട് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം ആ​ല​പ്പു​ഴ​യി​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്​ പ​​റ​​ഞ്ഞു.

അ​േ​ത​സ​മ​യം, സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ ഉ​ത്ത​ര​പേ​പ്പ​ർ ച​ട്ട​വി​രു​ദ്ധ​മാ​യി ര​ണ്ടാം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി വി​ജ​യി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഗ​വ​ർ​ണ​ർ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ, പ​രാ​തി​ക്കാ​ർ, വി​ദ്യാ​ർ​ഥി എ​ന്നി​വ​രെ രാ​ജ്​​ഭ​വ​നി​ൽ വി​ളി​ച്ചു​വ​രു​ത്തും. തീ​യ​തി വൈ​കാ​തെ തീ​രു​മാ​നി​ക്കും. സേ​വ്​ യൂ​നി​വേ​ഴ്​​സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.​ ശ​ശി​കു​മാ​റും സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ർ​ഖാ​നും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ തെ​ളി​വെ​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala educationMG university scamminister K.T. Jaleel
News Summary - Governor : Don't spoil kerala's reputation in education-kerala
Next Story