Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വന്ദേമാതരം’ തടയാനുള്ള ചിന്തകളെ കുഴിച്ചുമൂടണമെന്ന് ഗവർണർ; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ കർശന നടപടി ആവശ്യപ്പെട്ടു

text_fields
bookmark_border
https://www.madhyamam.com/tags/rajendra-arlekar
cancel
camera_alt

രാജേന്ദ്ര ആർലേക്കർ

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ നടന്ന വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നിൽ ചില അജണ്ടകളുണ്ടെന്നും വന്ദേമാതരത്തിനെതിരായ നീക്കമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വന്ദേമാതരം നമ്മുടെ അഭിമാനമാണ്. എന്നും അങ്ങനെ തന്നെ തുടരും. ആർക്കും അത് തടയാനാകില്ല. വന്ദേമാതരത്തെ തടയാനുള്ള ചിന്തകളെ ഭൂമിക്കടിയിലേക്ക് കുഴിച്ചുമൂടണം. വന്ദേമാതരത്തിനെതിരെ പറയുന്നവർ മുന്നോട്ടു വരട്ടെ. നമ്മളും ഇവിടെ ശക്തമായി ഉറച്ചുനിൽക്കും. ഈ പ്രതിഷേധങ്ങളിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്. വന്ദേമാതരത്തെ കുറിച്ച് പഠിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർവകലാശാലക്കുണ്ട്’ -ഗവർണർ വ്യക്തമാക്കി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ഇന്നലെയും ഇന്നുമായി ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചത്. സാഹിത്യ അക്കാദമിയും അഖില ഭാരതീയ സാഹിത്യ പരിഷത്തും കേന്ദ്ര സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ, ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി പ്രവർത്തിക്കുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ ആയിരുന്നു മുഖ്യപ്രഭാഷകൻ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും പ്രതിഷേധമുയർന്നിരുന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക പ​രി​ജ്ഞാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന് ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ ജെ. ​ന​ന്ദ​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബോ​ധ​നി​ല​വാ​ര​ത്തെ പ​രി​ഹ​സി​ക്കു​ന്നതാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ ജ്ഞാ​ന നി​ർ​മി​തി​യേ​ക്കാ​ൾ കാ​വി​വ​ത്ക​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണിതെന്നും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചിരുന്നു. പ്ര​തി​ഷേ​ധം അ​റി​യി​ച്ച് എ​സ്.​എ​ഫ്.​ഐ, എ​ൻ.​എ​സ്.​യു.​ഐ, എം.​എ​സ്.​എ​ഫ് സം​ഘ​ട​ന​ക​ൾ വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് ക​ത്ത​യ​ക്കുകയും ചെയ്തതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story