Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണർ: കോൺഗ്രസ് നിലപാട് അപകടകരം -ഐ.എൻ.എൽ
text_fieldsbookmark_border
കോഴിക്കോട്: ഇടതുമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താനും ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിൽ അടിച്ചേൽപിക്കാനുമുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നിലപാട് നിഗൂഢവും അപകടകരവുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
സർക്കാറിനെ പിരിച്ചുവിടണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യവും ആർ.എസ്.എസ് ശാഖകളുടെ സംരക്ഷണം ഏറ്റെടുത്തവരാണ് തങ്ങളെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ തുറന്നുപറച്ചിലും രാജ്ഭവനും ഇന്ദിര ഭവനും തമ്മിലെ അന്തർധാരയാണ് തുറന്നുകാട്ടുന്നത്. യു.ഡി.എഫിലെ മുസ്‍ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. എ.എ. അമീൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

