Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിനെതിരെ കേസ്...

സർക്കാറിനെതിരെ കേസ് നടത്താൻ സർവകലാശാലകളിൽനിന്ന് ഫീസ് ഈടാക്കി ഗവർണർ

text_fields
bookmark_border
https://www.madhyamam.com/tags/governor
cancel

​തിരു​വ​ന​ന്ത​പു​രം: താ​ൽ​ക്കാ​ലി​ക വൈ​സ് ചാ​ന്‍സ​ല​ര്‍ നി​യ​മ​ന​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ത്തി​യ കേ​സു​ക​ൾ​ക്ക്​ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍നി​ന്ന്​ ഫീ​സ്​ ഈ​ടാ​ക്കി ചാ​ൻ​സ​ല​റാ​യ ഗ​വ​ര്‍ണ​ര്‍. കേ​ര​ള ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക (കെ.​ടി.​യു) സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ വി.​സി നി​യ​മ​ന കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി 11 ല​ക്ഷം രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്.

ഗ​വ​ര്‍ണ​ര്‍ക്കാ​യി സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ അ​റ്റോ​ര്‍ണി ജ​ന​റ​ല്‍ അ​ഡ്വ. ആ​ര്‍. വെ​ങ്കി​ട്ട​ര​മ​ണി, അ​ഭി​ഭാ​ഷ​ക​ന്‍ ടി.​ആ​ര്‍. വെ​ങ്കി​ട്ട​സു​ബ്ര​മ​ണ്യം എ​ന്നി​വ​ര്‍ക്കു​ള്ള ഫീ​സാ​ണ് ലോ​ക്ഭ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ര്‍ന്ന്, ര​ണ്ട്​ സ​ര്‍വ​ക​ലാ​ശാ​ല​ക​ളും പ​കു​തി തു​ക (അ​ഞ്ച​ര ല​ക്ഷം രൂ​പ) വീ​തം അ​ട​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ഭ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ അ​ഞ്ച​ര ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് കെ.​ടി.​യു ര​ജി​സ്ട്രാ​ര്‍ ചൊ​വ്വാ​ഴ്ച സി​ന്‍ഡി​ക്കേ​റ്റി​നു മു​മ്പാ​കെ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യും ലോ​ക്ഭ​വ​ന്റെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് തു​ക ന​ല്‍കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

ലോ​ക്​​ഭ​വ​ൻ ന​ട​ത്തു​ന്ന കേ​സു​ക​ൾ​ക്കു​ള്ള​ ചെ​ല​വു​ക​ള്‍ സ​ര്‍ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ നി​ന്നും അ​നു​വ​ദി​ക്കു​ന്ന​താ​ണ് രീ​തി. സ​ർ​ക്കാ​റി​നെ​തി​രെ ന​ട​ത്തി​യ കേ​സി​നു​ള്ള ഫീ​സ്​ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​മോ എ​ന്ന സാ​​ങ്കേ​തി​ക​ത ഉ​യ​രു​ന്ന​ത്​ കൂ​ടി മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ ചാ​ന്‍സ​ല​റെ​ന്ന നി​ല​യി​ല്‍ ഗ​വ​ര്‍ണ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍നി​ന്നും വ​ക്കീ​ല്‍ ഫീ​സീ​ടാ​ക്കി​യ​തെ​ന്നാ​ണ്​ സൂ​ച​ന.

സ​ര്‍ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ, 2024ൽ ​കെ.​ടി.​യു​വി​ൽ ഡോ. ​കെ. ശി​വ​പ്ര​സാ​ദി​നെ​യും ഡി​ജി​റ്റ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഡോ. ​സി​സാ തോ​മ​സി​നെ​യും താ​ല്‍ക്കാ​ലി​ക വി.​സി​മാ​രാ​യി ഗ​വ​ര്‍ണ​ര്‍ നി​യ​മി​ച്ച​താ​ണ്​ നി​യ​മ​യു​ദ്ധ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtgovernorLegal FeeKerala Universities
News Summary - കേസ് നടത്താൻ സർവകലാശാലകളിൽനിന്ന് ഫീസ് ഈടാക്കി ഗവർണർ
Next Story