Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളെ വാർത്തസമ്മേളനം വിളിച്ച് ഗവർണർ; അസാധാരണ നീക്കം

text_fields
bookmark_border
രേഖകളും ദൃശ്യങ്ങളും പുറത്തുവിടും
നാളെ വാർത്തസമ്മേളനം വിളിച്ച് ഗവർണർ; അസാധാരണ നീക്കം
cancel

തിരുവനന്തപുരം: നാളെ രാവിലെ 11.45ന് വാർത്തസമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിലാണ് സമ്മേളനം. രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്തസമ്മേളനമെന്ന് രാജ്ഭവൻ മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് നാളത്തെ വാർത്തസമ്മേളനം.

കണ്ണൂർ സർവകലാശാലയിലെ ചരിത്ര കൗൺസിലിൽ വെച്ച് തനിക്കെതിരെ നടന്നത് വധശ്രമമാണെന്നും അതിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശമാണെന്നതുമുൾപ്പടെ ഗുരുതര ആരോപണങ്ങളാണ് നേരത്തേ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ടെന്നും അത് നാളെ പുറത്തുവിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2019ലെ ചരിത്ര കോൺഗ്രസിൽ വെച്ച്‌ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഗവർണറുടെ ആരോപണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Governor called a press conference tomorrow
Next Story