കോഴിക്കോട് നഗരത്തിലിറങ്ങി നടന്ന് ഗവർണർ; മിഠായിത്തെരുവിലെത്തി ജനങ്ങളെ കണ്ടു
text_fieldsഗവർണർ കോഴിക്കോട് മിഠായിത്തെരുവിലെത്തിയപ്പോൾ
കോഴിക്കോട്: പൊലീസ് സുരക്ഷ ആവശ്യമില്ലെന്നറിയിച്ച് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പുറപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിലെത്തി. മിഠായിത്തെരുവിലും മാനാഞ്ചിറയിലും നടന്ന് സഞ്ചരിച്ച ഗവർണർ ജനങ്ങളുമായും വിദ്യാർഥികളുമായും സംസാരിച്ചു. മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെയുള്ള ഗവർണറുടെ സഞ്ചാരം സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് തലവേദനയായി.
ഗവർണർ എത്തിയതോടെ കനത്ത സുരക്ഷയാണ് മിഠായിത്തെരുവിലും പരിസരത്തും പൊലീസ് ഒരുക്കിയത്. വൻ തിരക്കാണ് മിഠായിത്തെരുവിലുണ്ടായത്. മാനാഞ്ചിറക്ക് സമീപത്ത് വെച്ച് കാറിൽ നിന്നിറങ്ങി റോഡിലൂടെ നടന്ന ഗവർണർ വഴിയരികിലൂടെ പോയ വിദ്യാർഥികളുമായും യാത്രക്കാരുമായും സംസാരിച്ചു.
തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് നേരത്തെ സർവകലാശാലയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് നഗരത്തിലേക്ക് വന്നത്. നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ തന്നെ സ്നേഹിക്കുന്നു. ഞാൻ അവരെയും സ്നേഹിക്കുന്നു. എസ്.എഫ്.ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും ന്നെ ആക്രമിക്കില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

