Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ റെയിലിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ
text_fieldsbookmark_border
കെ റെയിൽ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിൽ വിശ്വാസമുണ്ട്. ഈ വിഷയത്തിൽ തന്റെ നിലപാട് സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ റയിലിന് അതിരുകല്ല് സ്ഥാപിക്കുന്നതിനെതിരെ എതിർപ്പുകൾ രൂക്ഷമാകുകയാണ്. ജനങ്ങളും പൊലീസും തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുകൾ ഉണ്ടായി.
കോഴിക്കോട് കല്ലായിയിൽ അതിരുകല്ല് സ്ഥാപിക്കാൻ എത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് എതിർത്തവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

