ഡോ. മുബാറക് പാഷയുടെ നിയമനത്തിന് ഗവർണറുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി ഡോ.പി.എം. മുബാറക് പാഷയെ നിയമിച്ച് ചാൻസലറായ ഗവർണർ ഉത്തരവിട്ടു.
വി.സി നിയമനത്തിനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഒാഫ് ഗേവണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയ മുബാറക് പാഷ ഫാറൂഖ് കോളജ് പ്രിൻസിപ്പൽ, കാലിക്കറ്റ് സർവകലാശാല കോളജ് െഡവലപ്മെൻറ് കൗൺസിൽ ഡയറക്ടർ, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പ്രോ-വൈസ്ചാൻസലറായി കേരള സർവകലാശാല ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറ് സെൻററിലെ ഡോ.എസ്.വി. സുധീറിനെയും രജിസ്ട്രാറായി കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ ഡോ.പി.എൻ. ദിലീപിനെയും നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഉത്തരവ് ഉടൻ ഇറങ്ങും.