കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ പങ്ക് നിർണായകം –ഗവർണർ
text_fieldsതിരുവനന്തപുരം: നിതി ആയോഗിെൻറ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ പങ്ക് വലുതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ നേരിടുന്ന നിയമ, തൊഴിൽ, മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളെ സഹായിക്കുന്ന സംവിധാനമായി മാറാൻ ലോക കേരള സഭക്ക് കഴിയും. ഒന്നാം േലാക കേരള സഭയുടെ ശിപാർശകളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ പ്രവാസികളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സഭയുടെ രൂപവത്കരണം പ്രവാസികളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക സമന്വയത്തിന് വഴിയൊരുക്കും. പ്രവാസികളുടെ സ്വാധീനം കേരളത്തിെൻറ സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ പ്രകടമാണ്.
കേരളത്തിെൻറ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ലോക കേരള സഭ സഹായകമാകും. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതോടെ വികസന പ്രക്രിയയിൽ അത് ഉണ്ടാക്കുന്ന മാറ്റം വലുതായിരിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
