Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിരിയും ചായയും...

ചിരിയും ചായയും പങ്കിട്ട് ഗവർണറും ​മുഖ്യമന്ത്രിയും

text_fields
bookmark_border
guv cm 0987
cancel

തി​രു​വ​ന​ന്ത​പു​രം: പോ​ര്​ മു​റു​ക്ക​ത്തി​നി​ട​യി​ലും ​ചി​രി​യും ചാ​യ​യും പ​ങ്കി​ട്ട്​ ഗ​വ​ര്‍ണ​റും മു​ഖ്യ​മ​ന്ത്രി​യും. മു​ഖ്യ വി​വ​രാ ​വ​കാ​ശ ക​മീ​ഷ​ണ​ർ വി. ​ഹ​രി നാ​യ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ്​ രാ​ജ്​​ഭ​വ​നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നും ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

മ​ന്ത്രി​മാ​രാ​യ കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റി​ന്‍റെ​യും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ രാ​ജ്​​ഭ​വ​നി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും പ​ര​സ്പ​രം മു​ഖം​കൊ​ടു​ക്കാ​തി​രി​ക്കു​ക​യും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ചാ​യ​സ​ൽ​ക്കാ​രം ബ​ഹി​ഷ്​​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​യ​മ​സ​ഭ​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴും സ​ർ​ക്കാ​ർ -ഗ​വ​ർ​ണ​ർ പോ​രി​ൽ അ​യ​വി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു കാ​ഴ്ച. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​വും ഒ​ടു​ക്ക​വും വാ​യി​ച്ച്​ മി​നി​റ്റു​ക​ൾ​ക്ക​കം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും പ​ര​സ്പ​രം മു​ഖം ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റി. ജ​നു​വ​രി 26ന്​ ​രാ​ജ്​​ഭ​വ​നി​ൽ ന​ട​ത്തി​യ ‘അ​റ്റ്​ ഹോം’ ​വി​രു​ന്നും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു. മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ കൂ​പ്പു​കൈ​ക​ളോ​ടെ സ്വീ​ക​രി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​യെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ന്​ ക്ഷ​ണി​ച്ചു. അ​ടു​ത്തി​രു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക്​ കേ​ക്ക്​ എ​ടു​ത്തു​ന​ൽ​കി​യ​തും ഗ​വ​ർ​ണ​ർ. ചി​രി​ച്ച മു​ഖ​ത്തോ​ടെ കേ​ക്ക് വാ​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​വും രാ​ജ്ഭ​വ​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. അ​ര​മ​ണി​ക്കൂ​റോ​ളം രാ​ജ്​​ഭ​വ​നി​ൽ ചെ​ല​വ​ഴി​ച്ചാ​ണ്​ മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanArif Mohammed Khan
News Summary - Governor and Chief Minister shared tea
Next Story