എല്ലാ അംഗന്‍വാടികളെയും സ്മാര്‍ട്ടാക്കുക സര്‍ക്കാര്‍ ലക്ഷ്യം- വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗന്‍വാടികളെയും സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 208 അംഗന്‍വാടികളെ സ്മാര്‍ട്ടാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഇതില്‍ രണ്ട് എണ്ണം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ആഗോളനിലവാരത്തില്‍ മിടുക്കരാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അംഗന്‍വാടി പ്രായത്തിലാണ് കുട്ടികള്‍ ലോകത്തെ അറിഞ്ഞു തുടങ്ങുന്നത്. അതിനാല്‍ ഈ പ്രായത്തിലുള്ള കുട്ടികളെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിന്റെ നിര്‍മാണത്തിന് മുന്‍കൈയെടുത്ത വട്ടിയൂര്‍കാവ് എം.എല്‍.എ വി.കെ. പ്രശാന്തിനെ മന്ത്രി അഭിനന്ദിച്ചു.
വി.കെ. പ്രശാന്ത് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവിട്ടാണ് കുന്നുംപുറത്ത് കെട്ടിടം നിര്‍മ്മിച്ചത്. കവയത്രി സുഗതകുമാരിയുടെ ഛായാചിത്രമാണ് കെട്ടിടത്തിന്റെ മുഖ്യ ആകര്‍ഷണം. സുഗതകുമാരിയുടെ സ്മരണാര്‍ഥം നിര്‍മ്മിച്ചതിനാലാണ് കെട്ടിടത്തിന് അവരുടെ പവിഴമല്ലി എന്ന കവിതയുടെ പേര് നല്‍കിയത്. ഓരോ കുരുന്നും പരിസ്ഥിതിക്കായുള്ള പോരാട്ടത്തില്‍ പങ്കാളിയാവണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി.കെ. പ്രശാന്ത് പറഞ്ഞു.
സംഗീതജ്ഞന്‍ കാവാലം ശ്രീകുമാര്‍ മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡി.ആര്‍. അനില്‍, എസ്.സലിം, വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. കസ്തൂരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

