ലഹരിയോടുള്ള ഭരണകൂട സമീപനം തിരുത്തണം -എം.ഐ. അബ്ദുല്‍ അസീസ്
text_fieldsമലപ്പുറം: എല്ലാവിധ ലഹരികളും സാമൂഹിക വിപത്താണെന്നും ഒരുഭാഗത്ത് മദ്യത്തിനോട് അനുകൂല നിലപാട് സ്വീകരിച്ച് സര്‍ക്കാറടക്കം നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണം ഇരട്ടത്താപ്പാണെന്നും ലഹരിയോടുള്ള ഭരണകൂട സമീപനം തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.
മദ്യമടക്കം മുഴുവന്‍ ലഹരികളും ഇല്ലാതാക്കാനുള്ള നടപടികളാണുണ്ടാവേണ്ടത്. അതിരുകളില്ലാത്ത ആസ്വാദനമാണ് ജീവിതമെന്ന ചിന്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ലഹരിവ്യാപനത്തിലുള്ള പങ്ക് സംവാദ വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ഐ. അബ്ദുല്‍ അസീസ്.മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡൻറ് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ജുമൈല്‍, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടേറിയറ്റ് അംഗം എ.ടി. ഷറഫുദ്ദീന്, ജില്ല പ്രസിഡൻറ് ഡോ. മുഹമ്മദ് നിഷാദ്, ബഷീര്‍ തൃപ്പനച്ചി സംസാരിച്ചു.

