ബലി പെരുന്നാൾ അവധി വെട്ടിക്കുറച്ച സർക്കാർ നടപടി അനീതി - എസ്.ഐ.ഒ
text_fieldsതിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്ക് നേരത്തെ അനുവദിച്ച വെള്ളിയാഴ്ച ദിവസത്തെ അവധി റദ്ദാക്കിയ ഇടത് സർക്കാർ നടപടി അനീതിയും മുസ്‌ലിം വിരുദ്ധ നടപടിയുമാണ് എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. ആഘോഷങ്ങളുടെ സന്ദർഭങ്ങളിൽ സ്വാഭാവികമായി ലഭിക്കേണ്ട കാര്യങ്ങൾക്ക് പോലും സർക്കാറിനോട് ആശങ്ക പങ്ക് വെക്കേണ്ടുന്ന ഗതികേടിൽ മുസ്‌ലിം സമുദായത്തെ നിലനിർത്തുന്ന ഇടതുപക്ഷത്തിൻ്റെ സമീപനങ്ങളുടെ തുടർച്ചയാണിത്.
വെള്ളിയാഴ്ചയിലെ വിദ്യാലയങ്ങളുടെതുൾപ്പെടെയുള്ള അവധി മാറ്റിയ ഈ സമീപനം അംഗീകരിക്കാനാവില്ല. ഉത്തരവ് പിൻവലിച്ച് വെള്ളിയാഴ്ച അവധി നൽകണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സഹൽ ബാസ്, സെക്രട്ടറിമാരായ നവാഫ് പാറക്കടവ്, ശിബിൻ റഹ്മാൻ, നിയാസ് വേളം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

