Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളം പിടിക്കൽ:...

ശമ്പളം പിടിക്കൽ: കോടതി പറഞ്ഞത്​ സർക്കാർ അനുസരിക്കും​ -മുഖ്യമന്ത്രി

text_fields
bookmark_border
ശമ്പളം പിടിക്കൽ: കോടതി പറഞ്ഞത്​ സർക്കാർ അനുസരിക്കും​ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ശമ്പളം പിടിക്കൽ വിധി സ്​റ്റേ ചെയ്​ത കോടതി വിധി വിശദമായി പരി​േശാധിച്ച്​ തീരുമാനമെടുക്കുമെന് ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി എന്താണോ പറഞ്ഞത്​ അത്​ സർക്കാർ അനുസരിക്കും.​ പരിശോധിച്ച്​ നടപ്പാക്കാ ൻ പറ്റുന്നത്​ നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി വാർത്തസ​മ്മേളനത്തിൽ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു.

​െഹെ കോടതി വിധി എപ്പോഴും സർക്കാർ അനുസരി​ക്കേണ്ടതാണ്​. സർക്കാർ തീരുമാനമെടുത്താൽ അതിനെ നിയമപരമായി പരി​േശാധിക്കാ നുള്ള വേദിയാണ്​ കോടതി. വിധിയുടെ അടിസ്​ഥാനത്തിൽ എന്ത്​ ചെയ്യാനാകുമെന്ന്​ പരിശോധനകൾ നടക്കണം. അത്​ നടക്ക​​െട് ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശമ്പളം പിടിക്കൽ ഉത്തരവ്​ കത്തിച്ച അധ്യാപകനെ വിമർശിച്ചതിൽ എന്താണ്​ തെറ്റെന്ന്​ പോത്തൻകോ​െട്ട ​പ്രതിപക്ഷ അധ്യാപക സംഘടനാ നേതാവിനെ വിമർശിച്ചതി​നെക്കുറിച്ചുള്ള ചോദ്യ​ത്തോട്​ പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. അധ്യാപകർ ഗുരുനാഥന്മാരാണ്​. അവരെ എ​പ്പോഴും ബഹുമാനിക്കുന്ന രീതിയാണ്​ സമൂഹത്തിന്​. പക്ഷേ, ആ സ്വഭാവത്തിന്​ ചേരാത്ത ചിലർ ചില കാര്യം ചെയ്യു​േ​മ്പാൾ അതിനെക്കുറിച്ച്​ വിമർശനം ഉണ്ടാകും. കത്തിക്കാൻ പോയത്​ ഗുരുനാഥൻ ചെയ്യേണ്ട യോഗ്യമായ നടപടിയാണെന്നാണോ പൊതുസമൂഹം പറയേണ്ടത്​. സ്വഭാവികമായും അതിനെ വിമർശിക്കും.​

പോത്തൻകോട്​​ സ്​കൂളിലെ അധ്യാപകൻ തെറ്റായ കാര്യം ചെയ്​തപ്പോൾ അതിനെതിരെ അമർഷം തോന്നിയ കുട്ടികൾ സംഭാവന നൽകാൻ​ തീരുമാനിച്ചപ്പോൾ തെറ്റായ നിലപാട്​ സ്വീകരിച്ചവർക്ക്​ കുറ​െച്ചാരു മനഃപ്രയാസം ഉണ്ടാകുമെന്നത്​ ശരിയാണ്​​. മനഃപ്രയാസം തെറ്റായ കാര്യം സ്വീകരിച്ചത്​ കൊണ്ടുണ്ടായതാണെന്ന്​ മനസ്സിലാക്കി ശാന്തമാകുക മാത്രമേ മാർഗമുള്ളൂ. അക്കാര്യത്തിൽ മറ്റൊന്നും പറയാനി​െല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്​ച​ ഹൈകോടതി സ്​റ്റേ ചെയ്​തിരുന്നു. രണ്ട്​ മാസത്തേക്കാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. ഉത്തരവ്​ നിയമപരമായി നിലനിൽക്കില്ലെന്നും ശമ്പളം ജീവനക്കാരുടെ അവകാശ​മാണെന്നും​ ഹൈകോടതി വ്യക്തമാക്കി.

ശമ്പളം നൽകൽ നീട്ടിവെക്കുന്ന ഉത്തരവ്​ പുറപ്പെടുവിക്കാൻ സർക്കാറിന്​ സാധിക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട്​ മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളംപിടിക്കുന്നത് അനുവദിക്കാനാവില്ല.​ അത്​ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിപക്ഷ സർവിസ്​ സംഘടനകൾ നൽകിയ ഹരജിയിലാണ്​ ഹൈകോടതി വിധി പറഞ്ഞത്​. അടിയന്തര സാഹചര്യം കണക്കിലെടുത്താണ്​ ഹരജി പരിഗണിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtteacherskerala newsSalary challengePinarayi VijayanPinarayi VijayanPinarayi Vijayan
News Summary - government will obey high court order
Next Story