Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപക...

അധ്യാപക നിയമനാംഗീകാരത്തിന് ​സർക്കാർ ഉത്തരവിറക്കേണ്ടിവരും

text_fields
bookmark_border
school
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി ഹൈ​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ണാ​യ​കം.

കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ക​യോ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്കു​ക​യോ ചെ​​യ്യേ​ണ്ടി​വ​രും. സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്​ അ​നു​സൃ​ത​മാ​യി​ട്ടാ​യി​രി​ക്കും ഭി​ന്ന​ശേ​ഷി സം​വ​ര​ണ കേ​സി​ൽ കു​രു​ങ്ങി​യ 9913 അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​ര​ത്തി​ൽ തീ​രു​മാ​ന​മാ​വു​ക. ഇ​ത്ര​യും അ​ധ്യാ​പ​ക​ർ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്​ വ​ഴി സ​ർ​ക്കാ​റി​നു​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യും ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. എ​ന്നാ​ൽ കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ക​ഴി​യു​ക​യു​മി​ല്ല.

എ​യ്​​ഡ​ഡ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൂ​ന്ന്​/ നാ​ല്​ ശ​ത​മാ​നം ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്​ 2018 ന​വം​ബ​ർ 18നാ​ണ്. ഭി​ന്ന​ശേ​ഷി സം​വ​ര​ണം എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്​ 2021 ന​വം​ബ​ർ എ​ട്ടി​നു​മാ​ണ്.

ഈ ​ര​ണ്ട്​ തീ​യ​തി​ക​ൾ​ക്കി​ട​യി​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടാ​യ ത​സ്തി​ക​ക​ളി​ൽ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ വ്യ​വ​സ്ഥ​ക​ളോ​ടെ നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കാ​മെ​ന്നാ​ണ്​ ഹൈ​കോ​ട​തി വി​ധി​യി​ലൂ​ടെ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ്​ (ബാ​ക്​​ലോ​ഗ്) ക​ണ​ക്കാ​ക്കി റോ​സ്റ്റ​ർ പ്ര​കാ​രം സം​വ​ര​ണം ന​ട​പ്പാ​ക്കു​മ്പോ​ൾ കോ​ട​തി വി​ധി പ്ര​കാ​രം നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക്​ കെ.​ഇ.​ആ​ർ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ​​െക്ല​യ്​​മെ​ന്‍റ്​ സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​ർ​ക്ക്​ അ​തേ മാ​നേ​ജ്​​മെ​ന്‍റി​ന്​ കീ​ഴി​ൽ വ​രു​ന്ന അ​ർ​ഹ​മാ​യ ആ​ദ്യ ത​സ്തി​ക​യി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governmentteacher recognition
News Summary - government will have to issue an order for teacher recognition
Next Story