Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബി അടിമുടി അഴിച്ചുപണിയാൻ സർക്കാർ; വിശദ പഠനത്തിന് വിദഗ്ധ സമിതി, വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനവും റദ്ദാക്കും

text_fields
bookmark_border
കിഫ്ബി അടിമുടി അഴിച്ചുപണിയാൻ സർക്കാർ; വിശദ പഠനത്തിന് വിദഗ്ധ സമിതി, വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനവും റദ്ദാക്കും
cancel

തിരുവനന്തപുരം: കിഫ്ബിയിൽ അടിമുടി അഴിച്ചുപണി നടത്താൻ യു.ഡി.എഫ് സർക്കാർ നീക്കം. സാമ്പത്തിക കാര്യങ്ങളിലും നിയമനങ്ങളിലും സര്‍ക്കാരിന്‍റെ നിയന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട വിശദ പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും. കിഫ്ബിയുടെ പ്രവർത്തന ഘടന പുനപ്പരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കും. അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും. ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കും.

കിഫ്ബിയിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന അമ്പതിലധികം ഉദ്യോഗസ്ഥരുണ്ട്.ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. നിലവിൽ കിഫ്ബി നേരിട്ട് നിയമിച്ച 400-ഓളം കരാർ ജീവനക്കാരുടെ നിയമനവും പുനപ്പരിശോധിക്കും.

180 ജീവനക്കാരുള്ള ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ നിന്നും അത്യാവശ്യമുള്ളവരെ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് തീരുമാനം. കിഫ്ബിയുടെ കീഴിലുള്ള 'കിഫ്കോൺ' എന്ന കൺസൾട്ടൻസി ഏജൻസി വഴി ശമ്പളം കൈപ്പറ്റുന്നവരുടെ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കും. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് വൻതോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അന്ന് പ്രതിപക്ഷമയായിരുന്ന യു.ഡി.എഫും കിഫ്ബിക്കെതിരെ രംഗത്തെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government to overhaul KIIFB
Next Story