Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ചർച്ചക്ക്​;...

സർക്കാർ ചർച്ചക്ക്​; മെഡി. കോളജ്​ ഡോക്​ടർമാരുടെ പണിമുടക്ക്​ മാറ്റി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​​ന്ത്രി ച​ർ​ച്ച​ക്ക്​ വി​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ അ​ധ്യാ​പ​ക​ർ പ്ര​ഖ്യാ​പി​ച്ച സ​മ​രം ര​ണ്ടു​ ദി​വ​സം മാ​റ്റി. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ ച​ർ​ച്ച. ശ​മ്പ​ള കു​ടി​ശ്ശി​ക​യ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ ഗ​വ​ൺ​മെൻറ്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ ഫെ​ബ്രു​വ​രി ഒ​മ്പ​ത്​ മു​ത​ൽ അ​നി​ശ്ചി​ത കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന് ച​ർ​ച്ച അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​മ​രം നീ​ട്ടു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന നി​സ്സ​ഹ​ക​ര​ണ സ​മ​ര​വും റി​ലേ നി​രാ​ഹാ​ര സ​മ​ര​വും തു​ട​രും. 10ന്​ ​ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ 11 മു​ത​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ​സ്. ബി​നോ​യ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​നി​ർ​മ​ൽ ഭാ​സ്ക​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctormedical collegedoctors strike
News Summary - Government to discuss; Medi.College doctors' strike called off
Next Story