ഗവർണറുടെ നിസഹകരണത്തെ നേരിടാനുറച്ച് സർക്കാർ; ഓർഡിനൻസുകൾക്ക് പകരം ബിൽ അവതരിപ്പിക്കും
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിസഹകരണത്തെ നേരിടാനുറച്ച് സംസ്ഥാന സർക്കാർ. അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കും. ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ മാസം അവസാനത്തോടെ നിയമനിർമാണത്തിന് മാത്രമായി സഭവിളിക്കാനാണ് സർക്കാർ നീക്കം. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ലോകായുക്ത നിയമഭേദഗതി അടക്കമുള്ളവയിൽ സി.പി.ഐക്ക് ഉൾപ്പടെ എതിർപ്പുണ്ട്. പല ബില്ലുകളേയും പ്രതിപക്ഷവും ശക്തമായി എതിർക്കും. പുതിയ സാഹചര്യത്തിൽ ഈ പ്രതിസന്ധിയെ സർക്കാർ എങ്ങനെ നേരിടുമെന്നതും പ്രധാനമാണ്.
അതേസമയം, തന്റെ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് ഇറക്കാനുള്ള അടിയന്തര സാഹചര്യം ബോധ്യപ്പെടാതെ ഒപ്പിടില്ലെന്ന് ഗവർണർ അറിയിച്ചു. ഡൽഹിയിലേക്കുള്ള യാത്രക്ക് മുമ്പാണ് ഓർഡിനൻസുകൾ പരിശോധിക്കാനായി ലഭിച്ചത്. ഇതിൽ വിശദ പരിശോധന നടത്താതെ ഒപ്പിടാനാവില്ല. ഓരോ സർവകലാശാലകൾക്കും ഓരോ ചാൻസിലറെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

