Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും, നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

text_fields
bookmark_border
Ramesh Chennithala
cancel
camera_alt

രമേശ് ചെന്നിത്തല

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിഷയം സംബന്ധിച്ച് ഗതാഗതമന്ത്രിയുമായി പൊലീസ് ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് പൊലീസ് ഒരു തരത്തിലുള്ള ആനുകൂല്യവും നൽകില്ല. ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങളിൽ ഇതുവരെ പതിനേഴായിരത്തോളം പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. റോഡിലൂടെ നടന്നുപോകുന്ന സാധാരണക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും വാഹനാപകടങ്ങളുടെ എണ്ണം കുറക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ട്രാഫിക് പരിശീലനവും ബോധവൽക്കരണവും നടത്തി വരുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കൂടാതെ സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാന്റെ രണ്ടാമത്തെ ഘട്ടമായ 'തൂഫാൻ കെയർ' ഈ മാസം 16-ാം തീയതി ആരംഭിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണിതിന്റെ ലക്ഷ്യമെന്നും ഇതിനായി 35 ഓളം ആശുപത്രികൾ സഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ തലമുറ ലഹരിക്ക് അടിമപ്പെടുന്നത് തടയാൻ പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Government to Cancel Licenses
Next Story