
വോട്ടുതട്ടാൻ സര്‍ക്കാര്‍ എട്ടുമാസം വിദ്യാർഥികളുടെ അന്നം മുടക്കി -ചെന്നിത്തല
text_fieldsതൃശൂർ: വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ വിതരണം ചെയ്യാതെ പൂഴ്ത്തിെവച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്ന് തൃശൂർ പ്രസ്ക്ലബിൽ 'ജനശബ്ദം 2021'ൽ അദ്ദേഹം പറഞ്ഞു.
ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിനുശേഷം വിതരണം ചെയ്യണമെന്നാണ്. ഏപ്രില്‍ 14നുള്ള വിഷുവിെൻറ ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടുമുമ്പ് വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. മേയിലെ സാമൂഹിക സുരക്ഷ പെന്‍ഷൻ മുന്‍കൂട്ടി നല്‍കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാനാണ്.
നാല് ലക്ഷത്തോളം വരുന്ന ഇരട്ട വോട്ടുകൾ ജനഹിതം അട്ടിമറിക്കുമെന്നതിൽ സംശയമില്ല. കൂടുതൽ ശക്തമായ നടപടിക്കുവേണ്ടിയാണ് ൈഹകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. ഇരട്ടവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കയ്പമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് മൂന്ന് വോട്ടും രണ്ട് തെരഞ്ഞെടുപ്പ് കാർഡുമുള്ളത് അദ്ദേഹത്തിെൻറ അറിവോടെയല്ല. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥെര അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.