Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ധനസഹായം...

സർക്കാർ ധനസഹായം നിലച്ചു: 115 സ്​കൂളിലെ സ്​റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി പ്രതിസന്ധിയിൽ

text_fields
bookmark_border
Government suspends funding: Student police cadet scheme at 115 schools in crisis
cancel

പി​റ​വം: സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തു​മൂ​ലം കേ​ര​ള​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ലെ സ്​​റ്റു​ഡ​ൻ​റ്​ പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ൽ. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള കു​ട്ടി​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ സം​സ്ഥാ​ന ഗ​വ. സ്‌​കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി.

2014ൽ ​എ​സ്.​പി.​സി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കാ​ത്ത​ത്. ഇ​തി​നു​മു​മ്പ്​ എ​സ്.​പി.​സി ന​ട​ത്തു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കും 2014നു​ശേ​ഷം അ​നു​വ​ദി​ക്കു​ന്ന ഗ​വ​ണ്മെൻറ് സ്‌​കൂ​ളു​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​തെ ഫ​ണ്ട് ല​ഭി​ക്കു​മ്പോ​ഴാ​ണ് യൂ​നി​ഫോ​മി​നോ ദൈ​നം​ദി​ന പ​രി​ശീ​ല​ന​ത്തി​നോ പ​ണ​മി​ല്ലാ​തെ 115 സ്‌​കൂ​ളി​ലെ കാ​ഡ​റ്റു​ക​ളു​ടെ പ​രി​ശീ​ല​നം മു​ട​ങ്ങു​ന്ന​ത്.

2014ൽ ​എ​യ്ഡ​ഡ് സ്‌​കൂ​ളി​ൽ പ​ദ്ധ​തി അ​നു​വ​ദി​ക്കു​മ്പോ​ൾ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കാ​നും ആ ​പ​ണം ഉ​പ​യോ​ഗി​ച്ച്​ പ​ദ്ധ​തി ന​ട​ത്താ​നും തു​ട​ർ​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഏ​ഴു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ചി​ല സ്‌​കൂ​ളി​ൽ മാ​നേ​ജ്മെൻറ് പ​ണം ന​ൽ​കി​യും ചി​ല​യി​ട​ത്ത് പി.​ടി.​എ, എ​സ്.​പി.​സി ചു​മ​ത​ല​ക്കാ​രാ​യ അ​ധ്യാ​പ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​മ​ന​സ്സു​ക​ളാ​യ നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ര​ണ്ട​ര​ല​ക്ഷം രൂ​പ ഒ​രു വ​ർ​ഷം പ​ദ്ധ​തി​ക്ക് വേ​ണം. സ്‌​കൂ​ൾ അ​ധി​കാ​രി​ക​ളും പി.​ടി.​എ​യും ചു​മ​ത​ല​ക്കാ​രാ​യ അ​ധ്യാ​പ​ക​രും പ​ണം ക​ണ്ടെ​ത്താ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ക​യാ​ണ്.

പ്ര​ത്യേ​കി​ച്ച്,​ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും കൂ​ലി​പ്പ​ണി​ക്കാ​രു​ടെ​യും മ​ക്ക​ൾ കൂ​ടു​ത​ലാ​യി പ​ഠി​ക്കു​ന്ന പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ണം ക​ണ്ടെ​ത്തു​ക വ​ലി​യ പ്ര​തി​സ​ന്ധി ആ​യ​തോ​ടെ ആ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പ് വ​ഴി​മു​ട്ടി​യ​ത്.

എ​സ്.​പി.​സി കേ​ന്ദ്ര ഗ​വ​ണ്മെൻറ് ഏ​റ്റെ​ടു​ക്കു​ക​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ക​യും കേ​ന്ദ്ര ഗ​വ​ണ്മെൻറ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ഏ​ഴു​വ​ർ​ഷം ന​ട​ത്തി​വ​രു​ന്ന സ്‌​കൂ​ളു​ക​ളെ ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും ഒ​ട്ട​ന​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും നി​യ​മ​സ​ഭ​യി​ൽ എം.​എ​ൽ.​എ​മാ​ർ വി​ഷ​യം ഉ​ന്ന​യി​ച്ചി​ട്ടും പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സെ​ൽ​ഫ് ഫ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ യോ​ഗം ചേ​ർ​ന്ന്​ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ വേ​ണ്ട ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ ഒ​രു കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

കേ​ര​ള​ത്തി​ലെ 115 സ്കൂ​ളി​ൽ​നി​ന്ന്​ ബ​ന്ധ​പ്പെ​ട്ട എം.​എ​ൽ.​എ​മാ​ർ രാ​ഷ്​​ട്രീ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും അ​തോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ടും നി​വേ​ദ​നം ന​ൽ​കാ​നു​മു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്ന് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​ബ് ജോ​ൺ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundspc
News Summary - Government suspends funding: Student police cadet scheme at 115 schools in crisis
Next Story