Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ അനുകൂലിച്ചു;...

സർക്കാർ അനുകൂലിച്ചു; ചെറുവാഹനങ്ങൾ​ പമ്പയിലേക്ക് വിടാൻ അനുമതി

text_fields
bookmark_border
sabarimala-pilgrim-vehicle
cancel

കൊ​ച്ചി: സ​ർ​ക്കാ​റി​​െൻറ അ​നു​കൂ​ല നി​ല​പാ​ടി​നെ തു​ട​ർ​ന്ന്​​ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ ത്ത് ഭ​ക്ത​രു​ടെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പ​മ്പ​യി​ലേ​ക്ക് വി​ടാ​ൻ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി. ഭ​ക്​​ത​ രു​മാ​യി എ​ത്തു​ന്ന പ​ന്ത്ര​ണ്ട് സീ​റ്റ് വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​വും പ​മ്പ​യി​ലേ​ക്ക്​ വി​ടു​ക. ഭ​ക്ത​രെ ഇ​റ​ക്കി​യ​ശേ​ഷം വാ​ഹ​നം നി​ല​ക്ക​ലി​ല്‍ പാ​ര്‍ക്ക് ചെ​യ്യ​ണം. ദ​ര്‍ശ​നം ക​ഴി​ഞ്ഞ് ഭ​ക്ത​ര്‍ തി​രി​കെ വ​രു​മ്പോ​ള്‍ അ​വ​രെ കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​ന​ത്തി​ന് വീ​ണ്ടും പ​മ്പ​യി​ലെ​ത്താ​മെ​ന്നും ദേ​വ​സ്വം ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. ഭ​ക്​​ത​രു​ടെ കാ​റു​ക​ള​ട​ക്കം ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​ട്ട. ദേ​വ​സ്വം ബോ​ര്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍ പി. ​പ്ര​സ​ന്ന​കു​മാ​റും മ​റ്റും ന​ല്‍കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ചെ​റു​വാ​ഹ​ന​ങ്ങ​ൾ പോ​ലും ക​ട​ത്തി​വി​ടാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം പ​മ്പ​യി​ലി​ല്ലെ​ന്നും പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് പ​മ്പ, ഹി​ൽ​ടോ​പ്പ് തു​ട​ങ്ങി നേ​ര​ത്തേ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ചി​രു​ന്ന മേ​ഖ​ല​ക​ളെ​ല്ലാം ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നു​മാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി ഹ​ര​ജി​ക​ൾ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യി​രു​ന്നു.

ചെ​റു​വാ​ഹ​ന​ങ്ങ​ളെ പ​മ്പ​യി​ലേ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ത​ട​സ്സ​മി​ല്ലെ​ന്നും മാ​സ​പൂ​ജ കാ​ല​ത്ത്​ പ​മ്പ​യി​ൽ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ന്നും സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്​​ച വ്യ​ക്​​ത​മാ​ക്കി. തു​ട​ർ​ന്നാ​ണ്​ കോ​ട​തി​യും അ​നു​മ​തി ന​ൽ​കി​യ​ത്. പ​മ്പ​യി​ലോ പ​മ്പ -നി​ല​ക്ക​ല്‍ റോ​ഡ​രി​കി​ലോ പാ​ര്‍ക്കി​ങ് അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്​​താ​ൽ പൊ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspambaSabarimala Newspamba vehicle entry
News Summary - government supported; small vehicles will allow to enter pamba -kerala news
Next Story