ലഹരിമാഫിയക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം- കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം : സംസ്ഥാനം ലഹരിമാഫിയയുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനം നടക്കുന്നുണ്ട്.
പുറത്തു നിന്നുള്ള ശക്തികൾ കുട്ടികളെ ക്യാരിയേഴ്സാക്കി മാറ്റുകയാണ്. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുകൾ ലഹരിവിതരണത്തിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൻറെ ഫണ്ടർമാരെ കണ്ടെത്തുകയും അവരുടെ വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും വേണം.
ലഹരി ഉപയോഗത്തിൻറെ ഫലമായുണ്ടാകുന്ന കൊലപാതകങ്ങൾ കേരളത്തിൽ നിത്യസംഭവങ്ങളാവുകയാണ്. സർക്കാരിൻറെ പിടിപ്പുകേടും അലംഭാവവുമാണ് സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കാൻ കാരണമായതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

