Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‌ലിംകൾക്ക് പൂർണ...

മുസ്‌ലിംകൾക്ക് പൂർണ നീതി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം –കാന്തപുരം

text_fields
bookmark_border
Kanthapuram A. P. Aboobacker Musliyar
cancel

കോഴിക്കോട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമീഷൻ നിർദേശങ്ങൾക്കനുസൃതമായി നൽകിയ ക്ഷേമപദ്ധതികൾ 100 ശതമാനവും മുസ്‌ലിംകൾക്ക് തന്നെ ലഭിക്കുന്ന വിധത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തിൽ വെർച്വൽ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലോളി കമ്മിറ്റിക്ക് രൂപംനൽകുകയും അത് പ്രകാരം റിപ്പോർട്ട് നടപ്പാക്കുകയും ചെയ്തത് അന്നത്തെ ഇടതു സർക്കാറായിരുന്നുവെന്നും അതിൻെറ നിർദേശങ്ങൾ വഴി വന്ന മുസ്​ലിംകൾക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികൾ ഇവ്വിധം വിഭജിക്കപ്പെടുന്നത് ഗൗരവതരമാണെന്നും തുടർന്ന് സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു.

ബ്യൂറോക്രസിയുടെ അവിഹിത ഇടപെടലുകൾ ഇതിനു പിന്നിൽ ഉണ്ടായോ എന്ന്​ പരിശോധിക്കണമെന്ന് ഐ.എൻ.എൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

നിയമവശങ്ങൾ പഠിച്ച്​ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉറച്ചു വിശ്വസിക്കുന്നതായി ആമുഖ പ്രഭാഷണം നടത്തിയ എൻ. അലി അബ്​ദുല്ല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimsKanthapuramkt jaleelminority welfare scheme
News Summary - Government should take steps to provide full justice to Muslims - Kanthapuram
Next Story