Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി. മോഹന​െൻറ...

പി. മോഹന​െൻറ പ്രസ്​താവനയിൽ സർക്കാർ നിലപാട്​ വ്യക്​തമാക്കണം -ചെന്നിത്തല

text_fields
bookmark_border
chennithala-220919.jpg
cancel

തിരുവനന്തപുരം: മാവോവാദികളെ സഹായിക്കുന്നത്​ ഇസ്​ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട്​ ജില്ല സെക്ര ട്ടറി പി. മോഹന​​െൻറ ആരോപണം സംബന്ധിച്ച്​ സർക്കാർ നിലപാട്​ വ്യക്​തമാക്കണമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. ഇങ്ങനെയൊരു ഇസ്​ലാമിക​ തീവ്രവാദം കേരളത്തിലുണ്ടോ എന്നും അത്​ സർക്കാറി​​െൻറ ശ്രദ്ധയിൽ​െപട്ടിട്ടു​േണ്ടാ എന്നും വ്യക്​തമാക്കണം.

ഭീകരവാദത്തെ ഭീകരവാദമായി കാണണം. മതവുമായി കൂട്ടിയിണക്കി ഉത്തരവാദപ്പെട്ട സ്​ഥാനത്തിരിക്കുന്നവർ പറയുന്നത്​ ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. രാഷ്​ട്രീയ നേതാക്കൾ പൊതുയോഗങ്ങളിൽ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം സഭയിൽ ഉന്നയിക്കുന്നത്​ ശരിയ​െല്ലന്ന്​ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ അഭാവത്തിൽ മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ വ്യക്​തമാക്കി. പുറത്ത്​ പ്രസംഗിച്ച സംസാരമായി അതിനെ കണക്കാക്കിയാൽ മതിയെന്നും മന്ത്രി സൂചിപ്പിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsp mohananmalayalam news
News Summary - government should reveal the stand about p mohanan's speech said ramesh chennithala -kerala news
Next Story