Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പ്രവാസി...

​പ്രവാസി പ്ര​േക്ഷാഭത്തിൽനിന്ന്​ തടിയൂരുകയാണ്​ സർക്കാറിന്​ നല്ലത് -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
​പ്രവാസി പ്ര​േക്ഷാഭത്തിൽനിന്ന്​ തടിയൂരുകയാണ്​ സർക്കാറിന്​ നല്ലത് -പി.കെ. കുഞ്ഞാലിക്കുട്ടി
cancel

കോഴിക്കോട്​: പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ പഠിച്ചപണിയെല്ലാം നോക്കിയെങ്കിലും അതൊന്നും നടക്കാതെ വന്നപ്പോഴാണ്​ സർക്കാറിന്​ പിന്മാറേണ്ടി വന്നതെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി​. 'പ്രവാസികളും മനുഷ്യരാണ്, സർക്കാറി​െൻറ ക്രൂരത അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്ക്​ നാട്ടിലേക്ക്​ മടങ്ങിവരാൻ പി.പി.ഇ കിറ്റ്​ മതിയെന്ന സർക്കാറി​െൻറ പുതിയ തീരുമാനം പ്രതിപക്ഷത്തി​െൻറ വിജയമാണ്​. ലക്ഷ്യം കണ്ടല്ലാതെ ഈ സമരം അവസാനിപ്പിക്കുകയില്ല.

മലയാള മണ്ണ്​ മലയാളികളുടേതാണ്​. അവർക്ക്​ നാട്ടിലേക്ക്​ മടങ്ങിവരണം. ഈ സത്യത്തിന്​ മുന്നിൽ സർക്കാറിന്​ കണ്ണടക്കാൻ കഴിയില്ല. കോവിഡ്​ പ്രതിരോധത്തിൽ പ്രതിപക്ഷം ഒരിക്കലും സർക്കാറുമായി നിസ്സഹകരിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും നൽകാമെന്നാണ്​​ പറഞ്ഞിട്ടുള്ളത്​​. പക്ഷെ, സർക്കാർ ആരുടെയും സഹായം വേണ്ട എന്ന നിലപാടാണ്​ സ്വീകരിച്ചത്​. കൂടാതെ യൂത്ത്​ ലീഗി​േൻറതടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങൾ സർക്കാർ നിർത്തിപ്പിക്കുകയും ചെയ്​തു.

പ്രവാസികൾ വരു​േമ്പാൾ ക്വാറ​ൈൻറൻ ചെയ്യാൻ ഹോട്ടലുകളും സ്​ഥാപനങ്ങളും ഉപയോഗിക്കുകയാണ്​ വേണ്ടിയിരുന്നത്​. യു.ഡി.എഫാണ്​ ഭരിക്കുന്നതെങ്കിൽ അത്​ എന്നേ ചെയ്യുമായിരുന്നു. എന്നാൽ, സാമൂഹിക വ്യാപനം പറഞ്ഞ്​ ആളുകളെ പേടിപ്പിക്കുകയാണ് സർക്കാർ​.

പ്രവാസികളെ നാട്ടിലേക്ക്​ കൊണ്ടുവരാതെ, ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടം കേരളമാണെന്ന സർട്ടിഫിക്കറ്റ്​ നേടാനുള്ള ശ്രമമാണ്​ സർക്കാറി​േൻറത്​. ഇതി​െൻറ പേരിൽ ബുദ്ധിമുട്ടുന്നത്​ മലയാളികളാണ്​.

ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരൊന്നും മലയാളികളല്ലേയെന്ന്​ കുഞ്ഞാലിക്കുട്ടി ചോദിച്ചു. സമരം ചെയ്​ത്​ വെറുതെയിരിക്കുകയല്ല മുസ്​ലിം ലീഗ്​. നൂറിലധികം വിമാനങ്ങളാണ്​ കെ.എം.സി.സ്​ ചാർ​ട്ടേർഡ്​​ ചെയ്​ത്​ മലയാളികളെ കേരളത്തിലേക്ക്​ എത്തിച്ചത്​. വെറുതെ ഇരിക്കുന്ന ഒരുകൂട്ടർ മാത്രമാണ്​​ കേരളത്തിലുള്ളത്​. അവരാണ്​ ഇപ്പോൾ സംസ്​ഥാനം ഭരിക്കുന്നത്​.

പ്രവാസി പ്ര​േക്ഷാഭത്തിൽനിന്ന്​ തടിയൂരുകയാണ്​ സർക്കാറിന്​ തൽക്കാലം നല്ലത്​. പ്രവാസികൾക്ക്​ യഥേഷ്​ടം വരാൻ സൗകര്യം ഒരുക്കണം. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായി സഹകരിക്കാൻ മുസ്​ലിം ലീഗ്​ തയാറാണ്​. ഉപദേശകരുടെ ഉപദേശങ്ങൾ വാങ്ങി ഇനിയും മണ്ടത്തങ്ങൾ സർക്കാർ ചെയ്യരുത്​. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായുള്ള പദ്ധതികൾ ആലോചിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തയാറാകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട്ട്​ നടന്ന സത്യഗ്രഹ സമരം ഹൈദരലി ശിഹാബ്​ തങ്ങൾ ഉദ്​ഘാടനം ചെയ്​തു. പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ എം.എൽ.എ, പി.കെ. ഫിറോസ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueiumlPK Kunhalikuttykerala govermentexpat
News Summary - government should escape expats protest
Next Story