Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ...

സർക്കാർ വിദ്യാലയത്തിന്‍റെ മൈതാനം സംഗീത കോളജിന്; ഉത്തരവ്​ പുനഃപരിശോധിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
സർക്കാർ വിദ്യാലയത്തിന്‍റെ മൈതാനം സംഗീത കോളജിന്; ഉത്തരവ്​ പുനഃപരിശോധിക്കണമെന്ന്​ ഹൈകോടതി
cancel
camera_alt

കേരള ഹൈകോടതി

കൊ​ച്ചി: വി​യ്യൂ​ർ രാ​മ​വ​ർ​മ​പു​രം ഗ​വ. യു.​പി സ്കൂ​ളി​ലെ മൈ​താ​നം സം​ഗീ​ത കോ​ള​ജ് തു​ട​ങ്ങാ​ൻ കോ​ളേ​ജി​യ​റ്റ് വ​കു​പ്പി​ന് കൈ​മാ​റാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ര​ണ്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന ക​ളി സ്ഥ​ലം കൈ​മാ​റു​ന്ന​ത് ചോ​ദ്യം ചെ​യ്ത് പി.​ടി.​എ അം​ഗം ആ​ർ.​എ. ഫ​സീ​ല, പൂ​ർ​വ വി​ദ്യാ​ർ​ഥി ആ​ല​ത്ത് ഗോ​പി എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. ഹ​ര​ജി​ക്കാ​രേ​യും പ്ര​ധാ​നാ​ധ്യാ​പ​ക​നെ​യും കേ​ട്ട്​ പു​തി​യ തീ​രു​മാ​ന​മെ​ടു​ക്കാ​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

സ്കൂ​ളി​ന്‍റെ ര​ണ്ട​ര ഏ​ക്ക​റോ​ളം സ​ഥ​ലം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സം​ഗീ​ത കോ​ള​ജ് നി​ർ​മി​ക്കാ​നാ​യി കൈ​മാ​റാ​നാ​ണ്​ 2024 ഡി​സം​ബ​ർ അ​ഞ്ചി​ന്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര​ജി. ദേ​ശീ​യ കാ​യി​ക ന​യ​വും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും പ്ര​കാ​രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക വി​ദ്യാ​ഭ്യാ​സ​വും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളു​ക​ൾ​ക്ക് മൈ​താ​ന​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​ണ്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ര​ണ്ട് ന​യ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണെ​ന്നും അ​ഡ്വ. ജി. ​കൃ​ഷ്ണ​കു​മാ​ർ മു​ഖേ​ന ന​ൽ​കി​യ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന പ്ര​കാ​രം ഭൂ​മി കോ​ള​ജി​ന്​ കൈ​മാ​റി ക​ഴി​ഞ്ഞാ​ൽ കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട പ്ര​കാ​രം ക​ളി​സ്ഥ​ലം അ​ട​ക്കം ഒ​രു സ്കൂ​ളി​ന്​ അ​നു​മ​തി ന​ൽ​കാ​വു​ന്ന ഭൂ​വി​സ്തൃ​തി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​ല​യി​ട​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന ശേ​ഷി​ക്കു​ന്ന ഭൂ​മി മൈ​താ​ന​മ​ണ്ടാ​ക്കാ​ൻ മ​തി​യാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം പാ​ലി​ക്കാ​നാ​വാ​തെ വ​രു​മെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ്​ ഉ​ത്ത​ര​വ്​ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtcollegegovernment schoolOrdersMusicreviewed
News Summary - High Court orders review of government school grounds for music college
Next Story