Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി കൗൺസിലർ...

ബി.ജെ.പി കൗൺസിലർ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സർക്കാർ; കാപ്പ കേസിൽ മോചനം നൽകരുതെന്ന് ഹൈകോടതിയെ അറിയിക്കും

text_fields
bookmark_border
ബി.ജെ.പി കൗൺസിലർ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സർക്കാർ; കാപ്പ കേസിൽ മോചനം നൽകരുതെന്ന് ഹൈകോടതിയെ അറിയിക്കും
cancel

തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ തടസമില്ലെന്ന് സർക്കാർ അറിയിച്ചു. വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്കുള്ള സൗകര്യങ്ങൽ ഒരുക്കി നൽകാമെന്നും സർക്കാർ പറഞ്ഞു. കാപ്പ തടവിൽ ഇടക്കാല മോചനം ആവശ്യപ്പെട്ട് സുഗതൻ സിംഗിൾ ബെഞ്ചിന് നൽകിയിട്ടുള്ള ഹരജിയിൽ നിലപാട് അറിയിക്കാൻ സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. കാപ്പ കേസിൽ നിന്ന് മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് ഹൈകോടതിയെ സർക്കാർ അറിയിക്കും.

നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കാപ്പാ കേസിൽ ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജയിൽ മോചനം തേടി സുഗതൻ ഹൈകോടതിയെ സമീപിച്ചത്.

ജൂലൈ 24നകം ജാമ്യം ലഭിച്ചില്ലെങ്കിൽ കൗൺസിലർ സ്ഥാനം സുഗതന് നഷ്ടമാകും. ഒപ്പം തുടർച്ചയായ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതും കൗൺസിലർ സ്ഥാനം സ്വാഭാവികമായി നഷ്ടമാകാൻ കാരണമാകും. നിലവിൽ രണ്ട് യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിട്ടില്ല. വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. വധശ്രമ കേസിലുൾപ്പെടെ പ്രതിയാണ് ഇയാൾ. മുമ്പ് റൗഡി ലിസ്റ്റിൽ സുഗതൻ ഉൾപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum CorporationSugathanbjp councellorKAAPA
News Summary - Government says BJP councilor Sugathan's oath-taking will be held in jail
Next Story