Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എസ്​സി നഴ്​സിങ്​:...

എം.എസ്​സി നഴ്​സിങ്​: ഇൗ​ഴ​വ, മു​സ്​​ലിം സം​വ​ര​ണം കവർന്ന്​ സർക്കാർ

text_fields
bookmark_border
bsc nursing
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പി.​ജി സീ​റ്റു​ക​ളി​ലെ പി​ന്നാ​ക്ക (എ​സ്.​ഇ.​ബി.​സി) സം​വ​ര​ണം 27 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഈ​ഴ​വ, മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണ വി​ഹി​തം സ​ർ​ക്കാ​ർ ഒ​രു ശ​ത​മാ​നം വീ​തം കു​റ​ച്ചു. പു​തു​ക്കി​യ സം​വ​ര​ണ ശ​ത​മാ​ന​പ്ര​കാ​രം എം.​എ​സ്​​സി ന​ഴ്​​സി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രോ​സ്​​പെ​ക്​​ട​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ഴാ​ണ്​ ര​ണ്ട്​ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും സം​വ​ര​ണ ശ​ത​മാ​ന​ത്തി​ൽ കു​റ​വ്​ വ​രു​ത്തി​യ​ത്. മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള പി​ന്നാ​ക്ക സം​വ​ര​ണം 27 ശ​ത​മാ​ന​മാ​ക്കി​യെ​ങ്കി​ലും ഉ​പ​സം​വ​ര​ണം നി​ശ്ച​യി​ക്കാ​തെ​യാ​ണ്​ നേ​ര​ത്തേ ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ പി​ന്നാ​ക്ക സം​വ​ര​ണം ആ​കെ 30 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ പി.​ജി സീ​റ്റു​ക​ളി​ൽ ഇ​ത്​ 30ന്​ ​പ​ക​രം നേ​ര​ത്തേ ഒ​മ്പ​ത്​ ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ക​യും സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​ൻ 30 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ഉ​പ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. 30 ശ​ത​മാ​ന​ത്തി​നു​ പ​ക​രം മെ​ഡി​ക്ക​ൽ പി.​ജി സീ​റ്റു​ക​ളി​ലെ പി​ന്നാ​ക്ക സം​വ​ര​ണം 27 ശ​ത​മാ​ന​ത്തി​ൽ ഒ​തു​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

​30 ശ​ത​മാ​ന​ത്തി​ൽ ഒ​മ്പ​ത്​ ശ​ത​മാ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ള ഈ​ഴ​വ വി​ഭാ​ഗ​ത്തി​ന്​ ന​ഴ്​​സി​ങ്​ പി.​ജി സീ​റ്റു​ക​ളി​ലെ സം​വ​ര​ണം ഒ​രു ശ​ത​മാ​നം കു​റ​ച്ച്​ എ​ട്ടാ​ക്കി​യും എ​ട്ട്​ ശ​ത​മാ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ള്ള മു​സ്​​ലിം വി​ഭാ​ഗ​ത്തി​േ​ൻ​റ​ത്​ ഒ​രു ശ​ത​മാ​നം കു​റ​ച്ച്​ ഏ​ഴ്​​ ശ​ത​മാ​ന​വു​മാ​ക്കി​യാ​ണ്​ എം.​എ​സ്​​സി ന​ഴ്​​സി​ങ്​ ​പ്രോ​സ്​​പെ​ക്​​ട​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തേ സീ​റ്റ്​ സം​വ​ര​ണം ത​ന്നെ​യാ​യി​രി​ക്കും വൈ​കാ​തെ പ്ര​വേ​ശ​നം ന​ട​ക്കാ​നി​രി​ക്കു​ന്ന എം.​ഡി/​എം.​എ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ലും ന​ട​പ്പാ​ക്കു​ക.

ഒ​രു ശ​ത​മാ​നം സീ​റ്റ്​ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തു​​വ​ഴി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ മാ​ത്രം മു​സ്​​ലിം, ഈ​ഴ​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഓ​രോ വ​ർ​ഷ​വും ചു​രു​ങ്ങി​യ​ത്​ അ​ഞ്ച് പി.​ജി​ സീ​റ്റെ​ങ്കി​ലും ന​ഷ്​​ട​പ്പെ​ടും. ഡെൻറ​ൽ, ആ​യു​ർ​വേ​ദ, ഹോ​മി​യോ, എം.​ഫാം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ഴ്​​സു​ക​ളി​ലും ഇ​തെ സം​വ​ര​ണ ന​ഷ്​​ടം ആ​വ​ർ​ത്തി​ക്കും.

സം​വ​ര​ണം 50 ശ​ത​മാ​നം വ​രെ​യാ​കാ​മെ​ന്ന കോ​ട​തി വി​ധി നി​ല​നി​ൽ​ക്കു​​മ്പോ​ൾ സ്​​റ്റേ​റ്റ്​ മെ​റി​റ്റ്​ സീ​റ്റ്​ 53 ശ​ത​മാ​ന​ത്തി​ൽ നി​ർ​ത്തി​യാ​ണ്​ ഈ​ഴ​വ, മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു ശ​ത​മാ​നം വീ​തം സീ​റ്റ്​ സ​ർ​ക്കാ​ർ ക​വ​ർ​ന്ന​ത്.

വി​ശ്വ​ക​ർ​മ, ധീ​വ​ര, കു​ശ​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: എം.​എ​സ്​​സി ന​ഴ്​​സി​ങ്​ പ്ര​വേ​ശ​ന​ത്തി​ന്​ വി​ശ്വ​ക​ർ​മ, ധീ​വ​ര, കു​ശ​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​തി​നു​ പ​ക​രം ഇ​വ​രെ പി​ന്നാ​ക്ക ഹി​ന്ദു വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ വി​ശ്വ​ക​ർ​മ, ധീ​വ​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ര​ണ്ട്​ ശ​ത​മാ​നം വീ​ത​വും കു​ശ​വ വി​ഭാ​ഗ​ത്തി​ന്​ ഒ​രു ശ​ത​മാ​ന​വും സം​വ​ര​ണ​മു​ണ്ട്. എ​ന്നാ​ൽ, പു​തു​ക്കി​യ സം​വ​ര​ണ​ത്തി​ൽ ഇ​വ​ർ​ക്കു​ള്ള സീ​റ്റ്​ വി​ഹി​തം പി​ന്നാ​ക്ക ഹി​ന്ദു വി​ഭാ​ഗ​ത്തി​നൊ​പ്പ​മാ​ക്കി​യാ​ണ്​ എം.​എ​സ്​​സി ന​ഴ്​​സി​ങ്​ ​േപ്രാ​സ്​​പെ​ക്​​ട​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത്​ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ​പ്ര​വേ​ശ​ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കും.

പി​ന്നാ​ക്ക ഹി​ന്ദു വി​ഭാ​ഗ​ത്തി​ന്​ ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ മൂ​ന്ന്​ ശ​ത​മാ​ന​മാ​ണ്​ സം​വ​ര​ണം. എം.​എ​സ്​​സി ന​ഴ്​​സി​ങ്ങി​ൽ ഇ​ത്​ ഏ​ഴ​്​ ശ​ത​മാ​ന​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ബി​രു​ദ കോ​ഴ്​​സു​ക​ളി​ൽ ഉ​പ​സം​വ​ര​ണ​മു​ള്ള വി​ശ്വ​ക​ർ​മ, ധീ​വ​ര, കു​ശ​വ വി​ഭാ​ഗ​ങ്ങ​ളെ പി​ന്നാ​ക്ക ഹി​ന്ദു​വി​ലേ​ക്ക്​ ചേ​ർ​ത്താ​ണ്​ സം​വ​ര​ണം നി​ശ്ച​യി​ച്ച​ത്. നി​ല​വി​ൽ 80ൽ ​അ​ധി​കം സ​മു​ദാ​യ​ങ്ങ​ൾ പി​ന്നാ​ക്ക ഹി​ന്ദു വി​ഭാ​ഗ​ത്തി​ലു​ണ്ട്. ഇ​തി​ലേ​ക്ക്​ ചേ​ർ​ക്കു​ന്ന​തോ​ടെ വി​ശ്വ​ക​ർ​മ, ധീ​വ​ര, കു​ശ​വ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വേ​ശ​ന സാ​ധ്യ​ത കു​റ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ezhavamsc nursingmuslim reservation
News Summary - Government reduced Muslim and ezhava reservation by 1% for MSc Nursing
Next Story