Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യനയത്തിൽ മാറ്റം...

മദ്യനയത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

text_fields
bookmark_border
മദ്യനയത്തിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ക്സൈ​സ് ന​യ​ത്തി​ലും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഒ​രു​ങ്ങി പു​തി​യ സ​ർ​ക്കാ​ർ. എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ മ​ന്ത്രി എം. ​ലി​ജു ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക സൂ​ച​ന​ക​ൾ ന​ൽ​കി. വ​കു​പ്പി​ന്‍റെ ന​യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കു​മെ​ന്നാ​ണ്​ മ​ന്ത്രി ന​ൽ​കു​ന്ന സൂ​ച​ന. എ​ക്സൈ​സ് ന​യം പ​രി​ഷ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ശി​പാ​ർ​ശ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും എ​ഴു​തി​ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ന​ട​പ്പാ​ക്കി​യ ബാ​റു​ക​ളു​ടെ സ​മ​യ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ എ​ന്തു​ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​മെ​ന്ന​തും നി​ർ​ണാ​യ​ക​മാ​ണ്.

ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ്​ ബാ​ർ കോ​ഴ വി​വാ​ദ​മു​ണ്ടാ​യ​തും പി​ന്നാ​ലെ ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തും. 10​ വ​ർ​ഷ​ത്തി​നു​ശേ​ഷം വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ഇ​ഷ്ടം​പോ​ലെ ബാ​റു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ബി​വ​റേ​ജ​സ്​ ഔ​ട്ട്​ ലെ​റ്റു​ക​ൾ തു​റ​ക്കു​ക​യും ചെ​യ്ത എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി എ​ന്ത്​ ന​ട​പ​ടി​ക​ളാ​കും സ്വീ​ക​രി​ക്കു​ക​യെ​ന്നാ​ണ്​ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ബാ​റു​ക​ൾ അ​നു​വ​ദി​ക്കു​ക​യും അ​വ​ക്ക് പ്ര​​ത്യേ​ക സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​വ​സാ​ന കാ​ല​ത്ത്​ എ​ല്ലാ ബാ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം ഏ​കീ​ക​രി​ച്ചി​രു​ന്നു. ഇ​തി​​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​ർ​ന്ന​ത്.

രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ്​ ഇ​പ്പോ​ൾ ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്​ പ​ല​യി​ട​ങ്ങ​ൾ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്നു. അ​തു​പോ​ലെ ഐ.​ടി പാ​ർ​ക്കു​ക​ളി​ലും മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ക്കാ​നും ബ്രൂ​വ​റി​ക​ൾ, വീ​ര്യം കു​റ​ഞ്ഞ മ​ദ്യം എ​ന്നി​വ​ക്കും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​ല്ലാ​മെ​തി​രെ ശ​ക്​​ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​വ​രാ​ണ്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ. ല​ഹ​രി​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ല​ഹ​രി വി​പ​ത്തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ‘വി​മു​ക്തി’ പ​ദ്ധ​തി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

എ​ക്സൈ​സ് വ​കു​പ്പി​നെ പൂ​ർ​ണ​മാ​യി ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​സ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ ഫോ​ൺ രേ​ഖ​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള അ​നു​മ​തി​യ​ട​ക്കം ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ വ​കു​പ്പി​ന് ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor policy keralaNew GovernmentchangeKerala News
News Summary - Government preparing to change liquor policy
Next Story