സർക്കാർ ഒാഫിസുകൾ സൗരോർജത്തിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഒാഫിസുകളിൽ സൗരോർജ പാനൽ സ്ഥാപിച്ച് വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തതയിലെത്തിക്കാൻ പദ്ധതി. ആദ്യഘട്ടം വൈദ്യുതി മന്ത്രി എം.എം. മണിയുടെ നിേയാജകമണ്ഡലമായ ഉടുമ്പഞ്ചോലയിൽ നടപ്പാക്കും.
നേരത്തേ, പൊതുമരാമത്ത് വൈദ്യുതി വിഭാഗം ഒാഫിസ് മേൽക്കൂരകളിൽ പാനൽ സ്ഥാപിച്ച് സൗരോർജം ഉൽപാദിപ്പിച്ചിരുന്നു. തൃശൂരിൽ ആയിരുന്നു തുടക്കം. തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറുടെ ഒാഫിസും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഹൈകോടതിയിൽ 100 കിലോവാട്ട് ശേഷിയുള്ള സൗരോർജ പദ്ധതി പ്രവർത്തിക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയടക്കം നേരത്തേ സൗരോർജത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ, കരാറുകാരനുമായുള്ള തർക്കത്തെതുടർന്ന് പദ്ധതി നിലച്ചു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മുഖ്യമന്ത്രിയുടെ ഒാഫിസിനുവേണ്ടി സ്വകാര്യ എജൻസി സൗരോർജ പാനൽ സ്ഥാപിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
പാരമ്പര്യേതര വൈദ്യുതി പദ്ധതികൾ പ്രോത്സാഹിപ്പിക്കാനുള്ള നയമനുസരിച്ചാണ് സ്വന്തം കെട്ടിടമുള്ള സർക്കാർ ഒാഫിസുകളിൽ സൗരോർജ പാനൽ സ്ഥാപിക്കാനുള്ള ആലോചന. ഇതിനായി ബ്ലോക്ക്-ഗ്രാമ-പഞ്ചായത്ത് പ്രസിഡൻറുമാരുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം 26ന് രാവിലെ നെടുങ്കണ്ടത്ത് ചേരും. മന്ത്രി എം.എം. മണി യോഗത്തിൽ സംബന്ധിക്കും. നിലവിലെ വൈദ്യുതി ഉപയോഗം, വൈദ്യുതി ചാർജ് എന്നിവയുടെ വിവരങ്ങളുമായി യോഗത്തിന് എത്തണമെന്നാണ് നിർദേശം. എല്ലാ നിയോജകമണ്ഡലത്തിലും അനർട്ടിെൻറ സൗേരാർജ കടകൾ ആരംഭിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
