സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കാൻ സർക്കാർ നീക്കം; മഞ്ഞക്കുറ്റികൾ നീക്കം ചെയ്തേക്കും
text_fieldsതിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ റദ്ദാക്കാൻ സർക്കാർ തലത്തിൽ ആലോചന. ഇന്ന് ചേരുന്ന രണ്ടാമത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എൽ.ഡി.എഫ് സർക്കാർ 2020-ൽ പദ്ധതിക്ക് വേണ്ടി പുറപ്പെടുവിച്ച ഉത്തരവും, ഭൂമി ഏറ്റെടുക്കലിനായുള്ള വിജ്ഞാപനങ്ങളും റദ്ദാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഈ നടപടി പൂർത്തിയായാൽ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച സർവേക്കല്ലുകൾ (മഞ്ഞക്കുറ്റികൾ) നീക്കം ചെയ്യാൻ വഴിയൊരുങ്ങും. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലും പുറത്തും പദ്ധതിക്കെതിരെ ശക്തമായ നിലപാടുകൾ അദ്ദേഹം ഉയർത്തിയിരുന്നു. അന്ന് കെ-റെയിലിനെതിരെ നടന്ന സമരങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

