Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ സഹയാത്രികന്‍റെ യോഗ സെന്‍ററിന് സർക്കാർ​ ഭൂമി; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

text_fields
bookmark_border
sri m pinarayi
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജ​യനോടൊപ്പം  ശ്രീ എം  (ഫയൽ ചിത്രം)

തിരുവനന്തപുരം: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്​സംഗ്​​ ഫൗണ്ടേഷന്​ യോഗ റിസർച്ച്​ സെന്‍റർ സ്​ഥാപിക്കാൻ ഭൂമി നൽകിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങൾ. ആർ.എസ്​.എസ്​ സഹയാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ സ്​ഥാപനത്തിന്​ നാ​േലക്കർ ഭൂമി നൽകാനാണ്​ സംസ്​ഥാന മന്ത്രിസഭ തീരുമാനിച്ചത്​.

തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലാണ്​ ഭൂമി അനുവദിക്കുക​. ഹൗസിങ്​ ബോര്‍ഡിന്‍റെ കൈവശമ​ുള്ളതാണ്​ സ്​ഥലം. 10 വർഷത്തേക്ക്​ ലീസിനാണ്​ ഭൂമി നൽകുന്നത്​.

യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്​. കഴിഞ്ഞവർഷം രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷണ്‍ നൽകി ആദരിച്ചിരുന്നു. മഹേശ്വര്‍നാഥ് ബാബയാണ്​ ഇദ്ദേഹത്തിന്‍റെ ഗുരു.

ശ്രീ എം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം

രാഷ്ട്രീയ സ്വയംസേവക് സംഘവുമായും പത്രവുമായുള്ള ബന്ധം നേരത്തെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീ എം തുറന്നുപറയുന്നുണ്ട്. ആര്‍.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസർച്ച് ജേണൽ ആയ 'മാന്തന്‍റെ' ജോയിന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ഓര്‍ഗനൈസറിന്‍റെ ചെന്നൈ ലേഖകനായും പ്രവര്‍ത്തിച്ചു.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശ്രീ എം ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോൾ പ്രചരിക്കുന്നുണ്ട്​. ആര്‍.എസ്.എസ് സഹയാത്രികന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ആറടി മണ്ണിന് വേണ്ടി സമരം ചെയ്യുന്ന ജനങ്ങളുടെ നാട്ടിലാണ്​ നാല് ഏക്കർ സർക്കാർ ഭൂമി ദാനം ചെയ്യുന്നതെന്നാണ്​ വി​മർശനം. ഗാന്ധിയെ കൊന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും തീരുമാനം പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നും പലരും ആവശ്യപ്പെടുന്നു.

ശ്രീ എം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yoga centerrsssri m
News Summary - Government land for RSS fellow traveler's yoga center; Protest on social media
Next Story