Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജോലി കപ്പിനും...

സർക്കാർ ജോലി കപ്പിനും ചുണ്ടിനുമിടയിൽ; ആശങ്കയിൽ മജീദ് പി.​എ​സ്.​സി അ​നാ​സ്ഥ​യെ​ന്ന് പ​രാ​തി

text_fields
bookmark_border
സർക്കാർ ജോലി കപ്പിനും ചുണ്ടിനുമിടയിൽ; ആശങ്കയിൽ മജീദ് പി.​എ​സ്.​സി അ​നാ​സ്ഥ​യെ​ന്ന് പ​രാ​തി
cancel
camera_alt

അ​ബ്ദു​ൽ മ​ജീ​ദ്


മ​ല​പ്പു​റം: ആ​ഗ്ര​ഹി​ച്ച സ​ർ​ക്കാ​ർ​ ജോ​ലി​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ബ്ദു​ൽ മ​ജീ​ദി​ന് അ​ഡ്വൈ​സ് മെ​മ്മോ കി​ട്ടി​യ​ത് 60 വ​യ​സ്സ് പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പ്. വൈ​കി​യെ​ത്തി​യ സ​ർ​ക്കാ​ർ നി​യ​മ​നം ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ന​ഷ്ട​പ്പെ​ടു​ന്ന ആ​ധി​യി​ലാ​ണി​പ്പോ​ൾ അ​ദ്ദേ​ഹം. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് അ​ഞ്ച​ച്ച​വി​ടി പൂ​ച്ച​പ്പൊ​യി​ൽ മൂ​ച്ചി​ക്ക​ൽ അ​ബ്ദു​ൽ മ​ജീ​ദി​ന് ഔ​ദ്യോ​ഗി​ക രേ​ഖ​യ​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച 60 വ​യ​സ്സ് പി​ന്നി​ട്ടു. ഏ​പ്രി​ൽ 22നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ എ​ൽ.​പി സ്കൂ​ൾ പാ​ർ​ട്ട് ടൈം ​അ​റ​ബി​ക് അ​ധ്യാ​പ​ക​നാ​യി നി​യ​മ​ന​ത്തി​നു​ള്ള അ​ഡ്വൈ​സ് ​മെ​മ്മോ കി​ട്ടു​ന്ന​ത്. എ​ന്നാ​ൽ, വേ​ന​ല​വ​ധി​യാ​യ​തി​നാ​ൽ നി​യ​മ​ന ഉ​ത്ത​ര​വും നി​യ​മ​ന​വും ല​ഭി​ക്കാ​തെ ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ൾ ​സ​ർ​വി​സി​നു​ള്ള പ്രാ​യ​പ​രി​ധി​യും ക​ഴി​ഞ്ഞു. ഇ​നി, ജൂ​ണി​ൽ സ്കൂ​ൾ തു​റ​ന്ന ശേ​ഷം നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലും ​വ​യ​സ് 60 ക​ഴി​ഞ്ഞ​തി​നാ​ൽ സ​ർ​വി​സി​ൽ ക​യ​റാ​നാ​കി​ല്ല. നേ​ര​ത്തെ​ത​ന്നെ നി​യ​മ​നം ല​ഭി​ക്കു​മാ​യി​രു​ന്ന അ​വ​സ​രം പി.​എ​സ്.​സി​യു​ടെ അ​നാ​സ്ഥ കാ​ര​ണം ന​ഷ്ട​മാ​യെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ദ്ദേ​ഹം.

229/2005 കാ​റ്റ​ഗ​റി ന​മ്പ​റാ​യി പി.​എ​സ്.​സി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ 12ാം റാ​ങ്കു​കാ​ര​നാ​യി​രു​ന്നു അ​ബ്ദു​ൽ മ​ജീ​ദ്. ഒ.​ബി.​സി ക്വാ​ട്ട​യി​ൽ മാ​റ്റി​വെ​ച്ച ഒ​ഴി​വി​ൽ ഉ​ദ്യോ​ഗാ​ർ​ഥി ഇ​ല്ലാ​ത്ത​തി​നാ​ൽ പി​ന്നീ​ട് ഈ​ഴ​വ ക്വാ​ട്ട​യി​ലേ​ക്ക് ഒ​ഴി​വ് പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ എ​ൻ.​സി.​എ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടും ഉ​ദ്യോ​ഗാ​ർ​ഥി​യെ കി​ട്ടാ​ത്ത​തി​നാ​ൽ പി​ന്നീ​ട് മു​സ്‍ലിം റൊ​ട്ടേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഈ ​പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പി.​എ​സ്.​സി വ​ർ​ഷ​ങ്ങ​ളെ​ടു​ത്ത​താ​ണ് അ​ബ്ദു​ൽ മ​ജീ​ദി​ന് വി​ന​യാ​യ​ത്.

പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെയ്ത് നാല് വർഷത്തിനുശേഷമാണ് ശി​പാ​ർ​ശ​ക​ത്ത് അ​യച്ചിരിക്കുന്നത്. നോ​ൺ ജോ​യി​നി​ങ് ഡ്യൂ​ട്ടീ​സ് വേ​ക്ക​ൻ​സി ആ​യാ​ണ് നി​യ​മ​ന​ത്തി​നു​ള്ള ശി​പാ​ർ​ശ​ക​ത്ത് വ​ന്ന​ത്. 2025-26 അ​ധ്യ​യ​ന​വ​ർ​ഷം തീ​രു​ന്ന​തി​ന് മു​മ്പെ​ങ്കി​ലും ശി​പാ​ർ​ശ​ക​ത്ത് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ നി​യ​മ​നം കി​ട്ടു​മാ​യി​രു​ന്നു​. കു​റ​ഞ്ഞ ദി​വ​സ​മെ​ങ്കി​ലും സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ജോ​ലി​ചെ​യ്യാ​മെ​ന്ന ആ​ഗ്ര​ഹം​പോ​ലും സ​ഫ​ല​മാ​കാ​ത്ത സ​ങ്ക​ട​ത്തി​ലാ​ണ് അ​ദ്ദേ​ഹം. എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​സ​രി​ച്ച് 1966 മേ​യ് 27 ആ​ണ് അ​ബ്ദു​ൽ മ​ജീ​ദി​ന്റെ ജ​ന​ന​തീ​യ​തി. ശ​രി​യാ​യ ജ​ന​ന​തീ​യ​തി 1967 മേ​യ് 27നാ​ണെ​ന്നും സ്കൂ​ളി​ൽ ചേ​ർ​ക്കു​മ്പോ​ഴു​ണ്ടാ​യ അ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ത് ശ​രി​യാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് മ​ന്ത്രി​മാ​ർ​ക്ക​ട​ക്കം നി​വേ​ദ​നം ന​ൽ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളോ​ളം വ​ണ്ടൂ​ർ വ​നി​ത ഇ​സ്‍ലാ​മി​യ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു അ​ബ്ദു​ൽ മ​ജീ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerpscjobskeralapscMalappuram
News Summary - Government job in limbo; Majeed, concerned, complains of PSC indifference
Next Story