മഅ്ദനി കേസ് അനന്തമായി നീട്ടാൻ ഭരണകൂട ശ്രമമെന്ന്
text_fieldsഅബ്ദുന്നാസിർ മഅ്ദനിയെ ഖത്തറിൻനിന്നുള്ള ഗ്ലോബൽ പി.സി.എഫ് പ്രതിനിധി അണ്ടൂർക്കോണം നൗഷാദ് സന്ദർശിക്കുന്നു
തിരുവനന്തപുരം: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഭരണകൂടവും പ്രോസിക്യൂഷനും ചേർന്ന് ആസൂത്രിത ശ്രമം നടത്തുന്നെന്ന് ഖത്തറിൽനിന്നുള്ള ഗ്ലോബൽ പി.സി.എഫ് അംഗവും തിരുവനന്തപുരം ജില്ല പി.സി.എഫ് ഉപദേശക സമിതി അംഗവുമായ അണ്ടൂർക്കോണം നൗഷാദ് ആരോപിച്ചു.
കഴിഞ്ഞ ദിവസം മഅ്ദനിയെ ബംഗളൂരുവിലെ വസതിയിൽ പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗം അണ്ടൂർക്കോണം സുൽഫിക്കൊപ്പം അദ്ദേഹം സന്ദർശിച്ചിരുന്നു.
വിചാരണ അവസാനഘട്ടത്തിൻ എത്തിനിൽക്കേ രണ്ടിലധികം തവണ വിളിച്ച സാക്ഷികളെ വീണ്ടും കോടതിയിലെത്തിച്ച് മെഴിയെടുപ്പിക്കാൻ പോസിക്യൂഷൻ ശ്രമിക്കുന്നു. കോടതികളിൽ അനാവശ്യ വാദങ്ങളുയർത്തി വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിൽ. മഅ്ദനിയുടെ ആരോഗ്യനിലയും ആശങ്കയുളവാക്കുന്നതാണ്.
അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മഅ്ദനിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ആശങ്കയുണ്ട്. മഅ്ദനിക്ക് നീതിയും മതിയായ ചികിത്സയും ലഭ്യമാക്കാൻ കേരത്തിലെ രാഷ്ട്രീയ മുന്നണികളും സാംസ്ക്കാരിക-മത നേതാക്കളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

