Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​ടി​ശ്ശി​ക...

കു​ടി​ശ്ശി​ക വ​ർ​ധി​പ്പി​ച്ച ഡി.​എ​ക്കൊ​പ്പം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് സ​ർ​ക്കാ​ർ

text_fields
bookmark_border
Kerala secretariat
cancel
Listen to this Article

കൊ​ച്ചി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക വി​ഷ​യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും വ​ർ​ധി​പ്പി​ച്ച ക്ഷാ​മ​ബ​ത്ത​ക്കൊ​പ്പം കു​ടി​ശ്ശി​ക​യു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ.

2021 മു​ത​ലു​ള്ള ഡി.​എ/ ഡി.​ആ​ർ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​ൻ. മ​ഹേ​ഷ് ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ് സ​ർ​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണം. സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് അ​തു​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത​ല്ലേ ഉ​ചി​ത​മെ​ന്ന് ജ​സ്റ്റി​സ് ന​ഗ​രേ​ഷ് വാ​ക്കാ​ൽ ആ​രാ​ഞ്ഞു.

എ​ന്നാ​ൽ, നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ ഒ​ന്നും ന​ട​ക്കി​ല​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര​ജി​ക​ൾ വി​ശ​ദ​വാ​ദ​ത്തി​നാ​യി വീ​ണ്ടും 25ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrear
News Summary - government is considering giving the increased alimony along with the DA
Next Story