Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനകം മാതൃശിശു സൗഹൃദമാക്കും -മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനകം മാതൃശിശു സൗഹൃദമാക്കും -മന്ത്രി വീണ ജോര്‍ജ്
cancel

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ണ​മാ​യും മാ​തൃ​ശി​ശു സൗ​ഹൃ​ദ​മാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ്. പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും മാ​തൃ​ശി​ശു സൗ​ഹൃ​ദ​മാ​ക്കി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. മാ​തൃ, ശി​ശു മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍കി പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ണ്ടാ​കും.

സം​സ്ഥാ​ന​ത്ത് പു​തി​യ ആ​ശു​പ​ത്രി നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി കി​ഫ്ബി​യി​ല്‍നി​ന്ന് 564 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ 2000ത്തി​നു​ശേ​ഷം പോ​ളി​യോ രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍ പോ​ളി​യോ ഇ​പ്പോ​ഴും റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ല്‍ രോ​ഗ​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍കു​ന്ന​ത്. പോ​ളി​യോ രോ​ഗം കാ​ര​ണം കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന അം​ഗ​വൈ​ക​ല്യം ത​ട​യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​നാ​ല്‍ അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍ക്കും പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍ക​ണം -മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് മ​ന്ത്രി, പ​ത്ത​നം​തി​ട്ട ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ മ​ക​ന്‍ മ​ല്‍ഹാ​റി​ന്​ ന​ല്‍കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena George
News Summary - Government hospitals to be child-friendly within a year says Minister Veena George
Next Story