Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ ക്ലാസുകൾക്ക്​...

ഓൺലൈൻ ക്ലാസുകൾക്ക്​ പൂർണസജ്ജം; സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
ഓൺലൈൻ ക്ലാസുകൾക്ക്​ പൂർണസജ്ജം; സർക്കാർ ഹൈകോടതിയിൽ
cancel

കൊച്ചി: ഒാ​ൺലൈൻ ക്ലാസുകൾക്ക്​ പൂർണസജ്ജമെന്ന്​ സംസ്​ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു. 872 വിദ്യാർഥികൾക്ക്​ മാത്രം ഓൺലൈൻ സൗകര്യം ലഭ്യമല്ല. ഇവർ വിദൂര ആദിവാസി മേഖലകളിലെ കുട്ടികളാണ്. ഇവർക്കാവശ്യമായ ഓൺലൈൻ ക്ലാസുകൾ റെക്കോർഡ്​ ചെയ്​ത്​ എത്തിച്ചുനൽകും. 

41.2 ലക്ഷം വിദ്യാർഥികൾക്ക്​ ഓൺ​ൈലൻ ക്ലാസുകളിൽ പ​െങ്കടുക്കുന്നതിനായി സൗകര്യം ഏർപ്പെടുത്തി. വിദ്യാർഥികൾക്ക്​ ഓൺ​ൈലൻ പഠന സൗകര്യം ലഭ്യമാണെന്ന്​ ഉറപ്പുവരുത്താൻ പ്രധാനാധ്യാപകർക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈകോടതി​യെ അറിയിച്ചു.  

കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുമുതലാണ്​ വിക്​ടേഴ്​സ്​ ചാനൽ വഴി സംസ്​ഥാനത്ത്​ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്​. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്​ഥാനത്തിലായിരുന്നു സ​ംപ്രേക്ഷണം. ടെലിവിഷൻ, സ്​മാർട്ട്​ ഫോൺ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക്​ പഠനാവസരം നഷ്​ടമാകുമെന്ന ആശങ്ക ഉയർന്നിരുന്നു. രണ്ടാം ഘട്ട ഓൺ​ൈലൻ ക്ലാസുകൾ ജൂൺ ​15ന്​ ആരംഭിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsonline classesvictersKerala News
News Summary - Government on Highcourt About Online Classes Preparations -Kerala news
Next Story